Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇതാ കാസർകോ​ട്ടെ കോപ്പ

ഇതാ കാസർകോ​ട്ടെ കോപ്പ

text_fields
bookmark_border
flowers copa team-kasaragod
cancel
camera_alt

ഫ്ലവേഴ്​സ്​ കോപ്പ ഫുട്​ബാൾ ടീം

കാസർകോട്​: കോപ അമേരിക്ക ഫുട്​ബാൾ ടൂർണമെൻറ്​ ആവേശകരമായി അരങ്ങേറു​േമ്പാൾ ഇവിടെയുണ്ട്​ ഫു​ട്​ബാൾ ഹരം നെഞ്ചിലേറ്റിയ യുവനിരയുടെ നാട്​. പേര്​ കോപ്പ. കോപ അമേരിക്ക കപ്പിനുവേണ്ടിയുള്ള ഫുട്​ബാൾ മത്സരം മാധ്യമങ്ങളിൽ ആവേശം വിതറു​േമ്പാൾ ഈ നാടും വൈറലാവുകയാണ്​. വെറുതെയല്ല, അവർക്കുമുണ്ട്​ ഒരു കോപ്പ കപ്പ്​ ഫുട്​ബോൾ ചാമ്പ്യൻഷിപ്​. ഓരോ കോപ അമേരിക്ക കപ്പിനുവേണ്ടിയുള്ള മത്സരങ്ങൾ ലോക നെറുകയിലെത്തു​േമ്പാൾ കോപ്പയിലും അരങ്ങേറും മറ്റൊരു കോപ കപ്പിനുവേണ്ടിയുള്ള മത്സരം. ഫ്ലവേഴ്​സ​്​​ കോപ്പ സംഘടിപ്പിക്കുന്നതാണ്​ ടൂർണമെൻറ്​. കേരള ബ്ലാസ്​റ്റേഴ്‌സ് എഫ്.സിയുടെ അണ്ടര്‍ 18 ടീമില്‍ കളിച്ച യഹിയ തമീം, സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബാളില്‍ മുംബൈ എഫ്.സിക്കുവേണ്ടി കളിക്കുന്ന അബൂ ത്വാഹിര്‍ എന്നിവർ 'കോപ്പ'യിലൂടെ ഉയർന്ന്​ നാടി​െൻറ ഹൃദയം കീഴടക്കിയവരാണ്​.

കാസർകോട്​ നഗരത്തിൽനിന്ന്​ ഏഴുകിലോമീറ്റർ ​ദൂരെയാണ്​ കോപ്പ. വിദ്യാനഗറിൽ കലക്​ടറേറ്റി​െൻറ രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് സ്​ഥലം. മധൂർ പഞ്ചായത്തി​െൻറ ഏഴാം വാർഡും ചെങ്കള പഞ്ചായത്തി​െൻറ 23, ഒന്ന്​ വാർഡുകളും ഉൾ​പ്പെട്ട പ്രദേശം. മധുവാഹിനി പുഴയുടെ തീരത്ത്​ പ്രകൃതി രമീണയമായ സ്​ഥലം. പേരി​െൻറ പിന്നിലെ കഥ സംബന്ധിച്ച്​ വ്യക്​തമായ ധാരണയൊന്നും നാട്ടുകാർക്കില്ല.എങ്കിലും കൃഷിയും വയലുമായി ബന്ധ​െപ്പട്ടാണ്​​ 'കോപ്പ'ഉയർന്നുവന്നതെന്ന്​ പറയുന്നു പഴമക്കാർ. മദീന ഗാർഡൻ ഗ്രൗണ്ടിലാണ്​ ഇവരുടെ കായികാവേശം വിയർത്ത്​ ഇറ്റുന്നത്​. ഫുട്​ബാൾ മാത്രമല്ല, ക്രിക്കറ്റും രക്​തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന യൂത്തൻസാണ്​ ഇവിടെയുള്ളത്​. എല്ലാ വർഷവും നടക്കുന്ന കോപ്പ ചാമ്പ്യൻഷിപ്പാണ്​ ഇവരെ കോപ അമേരിക്ക കാലത്ത്​ വൈറലാക്കുന്നത്​.

മെസ്സി, നെയ്​മർ, റൊണാൾഡോ ഫാൻസി​െൻറ കേന്ദ്രം കൂടിയാണിത്​. ലോകകപ്പ്​ അരങ്ങേറു​േമ്പാൾ ചേരിതിരിഞ്ഞ്​ ഫ്ലക്​സ്​ ഉയർത്തി കൂടുതൽ സുന്ദരമാകും കോപ്പ. ഇത്തവണ കോവിഡിൽ കളിമുടങ്ങിയപ്പോൾ ഓൺലൈൻ വിഡിയോ ഒരുക്കിയും പ്രവചന മത്സരങ്ങൾ നടത്തിയും കോപ്പയും തങ്ങളുടെ സ്​പോർട്​സ്​ വികാരത്തിനു ശമനമിടുകയാണെന്ന്​ കോപ്പക്കാരനായ ഫുട്​ബോൾ പ്രേമിയും പ്രവാസിയുമായ സുഹൈൽ പറഞ്ഞു. കോപ അമേരിക്ക ഫുട്​ബാൾ ടൂർണമെൻറ്​ അരങ്ങേറു​േമ്പാ​​െ​ഴല്ലാം കോപ്പയിൽ കോപ്പ ചാമ്പ്യന്‍സ് ലീഗ് (സി.സി.എല്‍)നടക്കും. ടീമുകൾക്ക്​ അന്താരാഷ്​ട്ര ഫുട്‌ബാള്‍ ടീമുകളായ ബ്രസീല്‍, അര്‍ജൻറീന എന്നിങ്ങനെ പേരുകള്‍ നല്‍കിയാണ് മത്സരം നടത്തുന്നത്. മദീന ഗ്രീന്‍ ഗാര്‍ഡന്‍ മൈതാനത്താണ്​ ടൂർണമെൻറ്​ നടക്കാറുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsCopaKasaragod copa
News Summary - here it is copa of Kasaragod
Next Story