ചരിത്ര മൂല്യങ്ങൾ പുതുതലമുറക്ക് പകർന്നുകൊടുക്കണം –രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
text_fieldsകാസർകോട്: ചരിത്രത്തെ വർഗീയ ഫാഷിസ്റ്റുകൾ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തിൽ ചരിത്ര മൂല്യങ്ങളെ പുതു തലമുറക്ക് പകർന്നു നൽകേണ്ട വലിയ ഉത്തരവാദിത്തമാണ് ജവഹർ ബാൽമഞ്ച് നിറവേറ്റുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ജവഹർ ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി. ഹരിക്ക് കാസർകോട് ജില്ല നൽകിയ സ്വീകരണവും നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.ബി.എം ജില്ല കമ്മിറ്റി ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജെ.ബി.എം സീനിയർ സംസ്ഥാന വൈസ് ചെയർമാൻ ഇ.എം. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ബാൽ മഞ്ച് ദേശീയ ചെയർമാനായി നിയമിതനായ ഡോ. ഹരിയെ രാജ്‌മോഹൻ ഉണ്ണിത്താൻ സ്നേഹോപഹാരം നൽകി ആദരിച്ചു.
2006ലാണ് കുട്ടികൾക്കിടയിൽ കോൺഗ്രസ് അവബോധം വളർത്തിയെടുക്കുക എന്ന ആശയം ഉടലെടുക്കുന്നതും അത് ജവഹർ ബാലജനവേദി എന്നതിലേക്ക് എത്തുന്നതും. 2007ൽ കുട്ടികളുടെ ആദ്യ ക്യാമ്പിനുശേഷം മുഴുവൻ ജില്ലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. കെ.പി.സി.സി സെക്രട്ടറിമാരായ എം. അസിനാർ, ബാലകൃഷ്ണൻ പെരിയ, ഷമീർ മാസ്റ്റർ, നിഷാന്ത്, വി.വി.അരവിന്ദൻ, കെ.വി. ബിജു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അനന്തു കുണ്ടുച്ചി, ബാലചന്ദ്രൻ കൊട്ടോടി, മഹേഷ് കാനത്തൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.