പഠിക്കാം മിടുക്കരാകാം; പ്രതീക്ഷയുടെ പച്ചത്തുരുത്തൊരുക്കി പൊലീസ്
text_fieldsകാസർകോട്: കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗം നാലു വര്‍ഷമായി കേരളത്തില്‍ നടത്തിവരുന്ന ‘ഹോപ്’ വിദ്യാഭ്യാസ പദ്ധതി ഹതാശരായ കുട്ടികള്‍ക്ക് പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാവുന്നു. സംസ്ഥാന വ്യാപകമായി 1500ല്‍ അധികം കുട്ടികളാണ് 2022-23 കാലത്ത് ഹോപ്പ് പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിയത്. ഇവരില്‍ ഏറിയ പങ്കും തുടര്‍ പഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ ഇതേ കാലയളവില്‍ എസ്.എസ്.എല്‍.സിക്ക് ഏഴ് കുട്ടികളും പ്ലസ്ടുവിന് 22 കുട്ടികളുമാണ് അഡ്മിഷന് നേടിയത്. കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ കോളനിയിലെ മൂന്നു ട്രൈബല്‍ കുട്ടികള്‍ ഉള്‍പ്പെടെ എഴുതിയ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടാന്‍ സാധിച്ചു. പ്ലസ്ടു പരീക്ഷയില്‍ 14 പേര് വിജയിച്ചു. കെമിസ്ട്രി, ഫിസിക്സ്, മാത് സ്, ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, ബിസിനസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ സഹായത്തിലാണ് കുട്ടികള്‍ വിജയം നേടിയത്. പൂര്‍ണമായും സൗജന്യമായാണ് ഹോപ്പ് പഠനം. പരീക്ഷാഫീസ് മാത്രം കുട്ടികള്‍ അടച്ചാല്‍ മതി. കാസര്‍കോട് ഹോപ്പ് ലേര്‍ണിങ് സെന്ററില്‍ ആണ് പഠനം. കുട്ടികളുടെ സൗകര്യാര്‍ഥം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും ട്യൂഷന് നല്‍കുന്നുണ്ട്.
പരാജയപ്പെട്ടവര്‍ക്ക് മാത്രമല്ല പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികള്‍ക്കും സൗജന്യമായി തുടര്‍ പഠനം സൗകര്യം ഒരുക്കുന്നുമുണ്ട്. ജില്ലയില്‍ ഹോപ്പ് സൗജന്യ വിദ്യാഭ്യാസ പദ്ധതിയില്‍ ചേരാന്‍ താൽപര്യമുള്ള കുട്ടികള്‍ക്ക് 9544670925, 9048980843 എന്നീ വാട്സ്ആപ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാന തലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ 9497900200 എന്ന നമ്പറിലേക്കും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.