എൻഡോസൾഫാൻ: 26 പേർക്ക് വീടു നൽകാൻ തീരുമാനം
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ പട്ടികയിൽ ഉള്‍പ്പെട്ട 26പേർക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനം. സൗജന്യമായി വീടു ലഭിക്കുന്നതിനായി നൽകിയ അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതിയുടെ നിർമാണ പ്രവൃത്തി ഏപ്രില്‍ ഏഴിനകം തുടങ്ങും. എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചശേഷമുള്ള ആദ്യ യോഗത്തിലാണ് തീരുമാനം.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ജില്ല പട്ടികജാതി ഓഫിസറെയും ജില്ല പട്ടിക വർഗ ഓഫിസറെയും സെല്ലില്‍ ഉള്‍പ്പെടുത്തും. നേരത്തേ സെല്ലില്‍ അംഗങ്ങളായിരുന്ന പ്രതിനിധികളെയും ഉൾപ്പെടുത്തും.
മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. അര്‍ഹരായ എല്ല ദുരിതബാധിതര്‍ക്കും നീതി ഉറപ്പാക്കാനാണ് സെല്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു.
കലക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ചന്ദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എം. രാജഗോപാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, സെല്‍ അംഗങ്ങളായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. സാജിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.