റെയിൽവേ സ്റ്റേഷനിലേക്ക് ഇനിയെത്ര ദൂരം…
text_fieldsകാസർകോട്: ജില്ല ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിലേക്ക് ഒന്ന് എത്തിപ്പെടണമെങ്കിൽ വലിയ കുടുക്കിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയിൽ പലപ്പോഴും ട്രെയിൻ കിട്ടാത്ത അവസ്ഥയുമുണ്ടാക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമാണുതാനും. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി എത്താൻതന്നെ പാടാണ്.
ഇവിടെയെത്തിയാലോ അത്യാവശ്യ സൗകര്യംപോലുമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥയുമാണ്. കേരളത്തിൽ വരുമാനത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്തുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിൽ റസ്റ്റാറൻറ് പൂട്ടിയിട്ട് മാസങ്ങളായി. ഇവിടത്തെ അവശ്യസാധന കൗണ്ടറും മിൽമ സ്റ്റാളും പൂട്ടിയിരിക്കുകയാണ്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷന്റെ നവീകരണപ്രവൃത്തി നടക്കുന്നുണ്ടെങ്കിലും നേരാംവണ്ണമുള്ള ഒരു ടീ സ്റ്റാളുപോലും ജില്ല ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിലില്ല.
(തുടരും…)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.