ട്രെയിനിൽ കയറണമെങ്കിൽ നനയണം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് യാത്രക്കാർ
text_fieldsമൊഗ്രാൽ: കുമ്പള സ്റ്റേഷനിൽ മഴക്കാലത്ത് ട്രെയിനിൽ കയറണമെങ്കിൽ നനഞ്ഞ് കയറണം. 37ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റ്ലൈറ്റ് സ്റ്റേഷനായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി.
നല്ല വരുമാനമുള്ള ജില്ലയിലെ സ്റ്റേഷനുകളിലൊന്നാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. എന്നാൽ, അടിസ്ഥാന സൗകര്യവികസനത്തിൽ സ്റ്റേഷൻ വളരെ പിറകിലാണ്. ഈ ആവശ്യമുയർത്തി മുമ്പും പാസഞ്ചേഴ്സ് അസോസിയേഷനും വ്യാപാരികളും സന്നദ്ധസംഘടനകളും രാഷ്ട്രീയപാർട്ടി നേതാക്കളും രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കും റെയിൽവേ അധികൃതർക്കും നിവേദനം നൽകിയിരുന്നു.
മംഗളൂരുവിൽനിന്ന് കൂടുതൽ ട്രെയിനുകൾ കാസർകോട്, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്നും ഒ.ഐ.സി.സി നൽകിയ നിവേദനത്തിലുണ്ട്.
പരശുറാം, മാവേലി, കോഴിക്കോട്-ബംഗളൂരു എക്സ്പ്രസ്, മംഗളൂരു- രാമേശ്വരം, കച്ചെഗുഡ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ രണ്ടു ട്രെയിനുകൾക്കെങ്കിലും കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്നാണ് ആവശ്യം.
പ്ലാറ്റ്ഫോമിന് കൂടുതൽ മേൽക്കൂര നിർമിക്കണമെന്നും സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും ജോലി പൂർത്തിയായിക്കിടക്കുന്ന യാത്രക്കാർക്കുള്ള വിശ്രമമുറി ഉടൻ തുറന്നുകൊടുക്കണമെന്നും ഒ.ഐ.സി.സി രാജ് മോഹൻ ഉണ്ണിത്താൻ എം.പിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.