സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
text_fieldsകാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നാടെങ്ങും ആചരിച്ചു. കെ. മാധവൻ ഫൗണ്ടേഷൻ ആസ്ഥാനത്ത് സെക്രട്ടറി ഡോ. സി. ബാലൻ പതാക ഉയർത്തി. ട്രഷറർ എം.കെ. ജയരാജ്, സെക്രട്ടറി ശശീന്ദ്രൻ മടിക്കൈ, ടി. മുഹമ്മദ് അസ്ലം, എം. കുഞ്ഞമ്പു പൊതുവാൾ തുടങ്ങിയവർ സംബന്ധിച്ചു. സ്വാതന്ത്ര്യ സമരം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരവിജയികൾക്ക് മന്ത്രി എം.ബി. രാജേഷ് സമ്മാന വിതരണം നടത്തി.
കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. യൂസഫ് ഹാജി പതാക ഉയർത്തി. സെക്രട്ടറി എം. വിനോദ്, രാജേന്ദ്ര കുമാർ, എ. ഹമീദ് ഹാജി, ത്വയ്യിബ്, എം.കെ. ഷിജ, നാസർ എന്നിവർ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയിൽ പ്രസിഡന്റ് സി. കുഞ്ഞബ്ദുല്ല ഹാജി പതാക ഉയർത്തി. ട്രഷറർ വൺ ഫോർ അബ്ദുൽ റഹിമാൻ ഹാജി, സെക്രട്ടറി എ.പി. ഉമ്മർ, എ. ഹമീദ് ഹാജി, ടി. മുഹമ്മദ് അസ്ലം, മാനേജർ സുലൈമാൻ, ശിഹാബ് മാസ്റ്റർ, ഷഫീഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും ദേശഭക്തിഗാനങ്ങളും ഉണ്ടായി. ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്കൂളിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര പതാക ഉയർത്തി.
എടനീർ: എടനീർ വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് ഹുസൈൻ സിർസി പതാക ഉയർത്തി. മദർ പി.ടി.എ പ്രസിഡന്റ് ഡോ. ഗീത സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾ ഐ ലവ് ഇന്ത്യ എന്ന് രചിച്ചു ഡിസ് പ്ലേ നടത്തി. ശ്രീനന്ദ, ഉമേഷ് കുമാർ, ദീപു യടവ്, അബ്ദുൽ നസീർ, അബ്ദുൽ ഖാദർ, തുഷാര, ഫർസന, മുനീറ, സരിത, കിരണ, ജയന്തി, പ്രിൻസിപ്പൽ ശ്രീനിവാസൻ, അധ്യാപകരായ വി. രവി, എസ്. നളിനി, കെ. ഉഷ, എം. സന്ധ്യ, എ. മമത, വി. ശ്രുതി, കെ.എം. ശ്യാമള സംസാരിച്ചു. സ്കൂൾ ലീഡർ നിവേദ്യ, പ്രാർഥന, റിദ എന്നിവർ നേതൃത്വം നൽകി.
ഉദുമ: ചെരിപ്പാടി കാവ് അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വാർഡ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അധ്യാപിക കെ. തങ്കമണി അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ഉദയമംഗലം, പി.വി. ഗോപാലൻ, കെ.വി. കുഞ്ഞിരാമൻ, പി.ആർ. ചന്ദ്രൻ, അനിൽ കപ്പണക്കാൽ, ശോഭ കാവുങ്കൽ, രജനി കൃഷ്ണകുമാർ, അഞ്ജന പ്രകാശ്, സജിത ഗിരീഷ്, സുകുമാരി ശ്രീധരൻ, അനീഷ് പണിക്കർ എന്നിവർ സംസാരിച്ചു.
ഉദുമ: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയപതാക ഉയർത്തലിന് മുന്നോടിയായി സ്കൂൾ ബാൻഡ് സംഘത്തിന്റെ ഘോഷയാത്രയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ. ദിനേശൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. സതീശൻ, മദർ പി.ടി.എ പ്രസിഡന്റ് രുക്മിണി ജയൻ, സ്വപ്ന മനോജ്, കെ.വി. രമ്യ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 10, 12 പരീക്ഷയിൽ ഉന്നത വിജയം നേടിയ എൻ.എം. മാളവിക, മെഹക് ഷെയ്ക്ക് എന്നിവരെ അനുമോദിച്ചു.
കാഞ്ഞങ്ങാട്: ലയൺസ് ക്ലബ് സ്വാതന്ത്ര്യദിനം വിപിലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ക്ലബ് ആസ്ഥാനത്ത് പ്രസിഡന്റ് എൻജിനീയർ വി. സജിത്ത് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുതിർന്ന അംഗങ്ങളായ ഡോ. ബൽറാം നമ്പ്യാർ, എം. നാരായണൻ നായർ, എം. ശ്രീകണ്ഠൻ നായർ, ബാബുരാജ് ഷേണായി, കെ. ഗോപി, മുൻ പ്രസിഡന്റ് മാരയസി കുഞ്ഞിരാമൻ നായർ, കെ. ബാലകൃഷ്ണൻ നായർ, റീജനൽ ചെയർമാൻ എച്ച്.വി. നവീൻ കുമാർ, പി.വി. ജയകൃഷ്ണൻ, സെക്രട്ടറി പി. കണ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ ഓഫിസ് ശുചീകരിച്ചു. മേലാംങ്കോട്, അതിയാമ്പൂർ, ഹോസ്ദുർഗ് എന്നിവിടങ്ങളിലെ അംഗൻവാടികളിൽ മധുര പലഹാരങ്ങൾ നൽകി.
കുമ്പള: ഉളുവാർ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്റസ ഉളുവാർ, റൗളതുൽ ഉലൂം മദ്റസ കോരത്തില എന്നിവിടങ്ങളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.എം. ഇദ്ദീൻ കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുദരിസ് അബ്ദുൽ റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ലത്തീഫ് മാസ്റ്റർ ഉളുവാർ, സുലൈമാൻ മുസ് ലിയാർ എന്നിവർ സംസാരിച്ചു.
കുമ്പള: മഹാത്മ കോളജിൽ പ്രിൻസിപ്പൽ കെ.എം.എ സത്താർ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്ക് ദേശഭക്തിഗാന മത്സരം, ചിത്രരചന, പ്രസംഗ മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ഷമീമ കുത്താർ, അശോകൻ, രംഗരാജ, രമ്യ, ഹംസാന, നവ്യ എന്നിവർ സംസാരിച്ചു.
ദേളി: ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യം അതിന്റെ യഥാർഥ മൂല്യത്തോടെ സംരക്ഷിക്കാന്‍ വിദ്യാർഥികളും യുവജനങ്ങളും പ്രതിജ്ഞ പുതുക്കണമെന്ന് സഅദിയ്യ പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സഅദിയ്യയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി ഗ്രാന്റ് അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ക്കിങ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സയ്യിദ് മുഹമ്മദലി ശിഹാബ് നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപാലിറ്റിയിലെ 13ാം വാർഡ് കോഴക്കുണ്ട് അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. മുൻ കൗൺസിലർ പി. നാരായണൻ പതാക ഉയർത്തി. കുട്ടികളുടെ കസേരക്കളി, തവളച്ചാട്ടം തുടങ്ങിയ മത്സരങ്ങൾ നടന്നു, അംഗൻവാടി വർക്കർ പി. ജയശ്രീയും ഹെൽപർ ടി. മാധവിയും നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സൗഹൃദയ ക്ലബ് കോഴക്കുണ്ട് സമ്മാനങ്ങൾ നൽകി.
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് അജാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു. മാവുങ്കാൽ ടൗണിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി. പ്രദീപ് കുമാർ പതാക ഉയർത്തി. ഗാന്ധിദർശൻ ചെയർമാൻ അഡ്വ. ടി.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഉമേശൻ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് മാവുങ്കൽ, കോൺഗ്രസ് ജില്ല സെക്രട്ടറി ഇസ്മായിൽ ചിത്താരി, അജാനൂർ മണ്ഡലം പ്രസിഡന്റ് ഏക്കൽ കുഞ്ഞിരാമൻ, ബാലമഞ്ച് സംസ്ഥാന കോഓഡിനേറ്റർ നിഷാന്ത് കല്ലിങ്കൽ, ബ്ലോക്ക് സെക്രട്ടറി നാരായണൻ കാട്ടുകുളങ്ങര, ദിനേശൻ മുലക്കണ്ടം, ഖദ്ദാഫി മൂലക്കണ്ടം, രാധാകൃഷ്ണൻ കാനത്തൂർ, രാഹുൽ രാംനാഗർ, ഉഷ പ്രഭാകരൻ, സുനേഷ് പുതിയകണ്ടം, സുകുമാരൻ ആനന്ദാശ്രമം എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യം ജനാധിപത്യം മതനിരപേക്ഷത സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കർഷക തൊഴിലാളി യൂനിയൻ, കർഷകസംഘം, സി.ഐ.ടി.യു എന്നീ സംഘടനകളുടെ മുനിസിപ്പൽ കമ്മിറ്റി ഫ്രീഡം വിജിൽ സ്വാതന്ത്ര്യ സംരക്ഷണ ശൃംഖല നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം വൈകിട്ട് ആറ് മുതൽ രാത്രി 12 വരെ കാഞ്ഞങ്ങാട് പട്ടണത്തിൽ നടന്ന ശൃംഖല കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എ.കെ. ആൽബർട്ട് അധ്യക്ഷത വഹിച്ചു. പി. അപ്പുക്കുട്ടൻ, എ. മാധവൻ, എം. സുരേന്ദ്രൻ, വി. സുകുമാരൻ എന്നിവർ സംസാരിച്ചു.
കാസർകോട്: ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫിസിൽ ദേശീയപതാക ഉയർത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരൻ, വിനോദ് കുമാർ പള്ളിയിൽ വീട്, എം. കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, സി.വി. ജെയിംസ്, രാജീവൻ നമ്പ്യാർ, എ. വാസുദേവൻ നായർ, ജമീല അഹമ്മദ്, ഉമേഷ് അണങ്കൂർ, ബി. എ. ഇസ്മയിൽ എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ: പിലിക്കോട് ഫൈനാർട്സ് സൊസൈറ്റി ഗാന്ധി നെഹ്റു പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതിയാത്ര സംഘടിപ്പിച്ചു. തെക്കേ മാണിയാട്ട് സ്മൃതിവനം പരിസരത്ത് സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണൻ കൈമാറിയ ദേശീയപതാകയുമേന്തി പിഫാസോ പ്രഥമ പ്രസിഡന്റ് പി. നാരായണന്റെയും ജനറൽ സെക്രട്ടറി പി.വി. ഭാസ്കരന്റെയും ട്രഷറർ കെ.വി. ഗോവിന്ദന്റെയും നേതൃത്വത്തിലാണ് പദയാത്ര നടന്നത്. സ്മൃതിയാത്ര സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. എം. അശ്വിനി കുമാർ സ്വാഗതവും കെ.വി. രമേശ് നന്ദിയും പറഞ്ഞു. സ്വരം സംഗീത വിദ്യാലയത്തിലെ കുട്ടികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു.
ഉപ്പള: എ.ഐ.വൈ.എഫ് ഉപ്പളയിൽ സംഘടിപ്പിച്ച സേവ് ഇന്ത്യ അസംബ്ലി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ് മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. ഹരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ധനീഷ് ബിരിക്കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു, ബി.വി. രാജൻ, വി. സുരേഷ് ബാബു, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി പ്രഭിജിത്ത്, ജയറാമ ബെള്ളംകൂടൽ, ദയാകർ മാട, ജില്ല സെക്രട്ടറി എം. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ചെറുവത്തൂർ: കൊവ്വൽ എ.യു.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പഞ്ചായത്തംഗം കെ.വി. ജാനകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുധീർ മയിച്ച അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. സുനിത, നാടൻ പാട്ട് കലാകാരൻ സുഭാഷ് അറുകര, കെ. രാജീവൻ, സിന്ധു ഉണ്ണിരാജ്, ശ്രീജ രമേശൻ, മുൻ പി.ടി.എ പ്രസിഡന്റ് ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.