വനിതകളിലൂടെ ഇന്ത്യ അറിയണം- പി.കെ. ശ്രീമതി
text_fieldsകാഞ്ഞങ്ങാട്: യുവതികളിലൂടെ ഇന്ത്യയെ അറിയപ്പെടുന്ന സാഹചര്യം ഉണ്ടാവണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി. സംഘടന രംഗത്തും ഭാരവാഹികളായി വനിതകൾ മുന്നിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് യുവതി സബ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനീഷ, നിർമൽകുമാർ കാടകം എന്നിവർ ക്ലാസെടുത്തു. അഡ്വ. കെ. രാജ്മോഹനൻ, വി. ഗിനീഷ്, എം. രാഘവൻ, ദേവി രവീന്ദ്രൻ, വി.പി. അമ്പിളി, വിപിൻ ബല്ലത്ത്, ഹരിത നാലപ്പാടം, വിജിന രാഘവൻ, അശ്വതി അമ്പലത്തറ എന്നിവർ സംസാരിച്ചു. കെ. വി. ചൈത്ര സ്വാഗതം പറഞ്ഞു. സബ് കമ്മിറ്റി കൺവീനറായി കെ.വി. ചൈത്രയെയും ജോ.കൺവീനർമാരായി അശ്വതി അമ്പലത്തറ, ഡോ.എ.ആർ. ആര്യ എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.