വ്യവസായ പ്രദര്‍ശന വിപണന മേള 12 മുതല്‍
text_fieldsകാസർകോട്: സംരംഭ വര്‍ഷവുമായി ബന്ധപ്പെട്ട് വ്യവസായ വാണിജ്യ വകുപ്പ് കാസര്‍കോട് താലൂക്ക് തലത്തില്‍ വ്യവസായ പ്രദര്‍ശന വിപണന മേള നടത്തുന്നു. തളങ്കര മാലിക് ദിനാര്‍ മസ്ജിദിലെ ഉറൂസ് പരിപാടിയോട് അനുബന്ധിച്ച് 2023 ജനുവരി 12 മുതല്‍ 15 വരെയാണ് മേള നടത്തുന്നത്.
കാസര്‍കോട്, മഞ്ചേശ്വരം റവന്യൂ താലൂക്കുകളില്‍ നിന്നുള്ള വ്യവസായ സംരംഭകരുടെ ഭക്ഷ്യ സംസ്കരണം, വസ്ത്രം, കെട്ടിട നിര്‍മാണം, പ്ലാസ്റ്റിക്, മെഷീനറി നിര്‍മാണം, കരകൗശലം, കൈത്തറി മുതലായ മേഖലകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങള് മേളയില്‍ പ്രദര്‍ശിപ്പിക്കും.
മേളയില്‍ ഉൽപന്നങ്ങള് പ്രദര്‍ശിപ്പിക്കാന്‍ താൽപര്യമുള്ള സംരംഭകര്‍ ഡിസംബര്‍ 28നകം ഓണ്‍ലൈന്‍/ഓഫ് ലൈന്‍ ആയി അപേക്ഷിക്കണം. അപേക്ഷാ ഫോറം അതത് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കാസര്‍കോട് താലൂക്ക് വ്യവസായ ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256110.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.