മല്ലികാർജുന ക്ഷേത്രഫണ്ടിൽ ക്രമക്കേട്; ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു
text_fieldsകാസർകോട്: മല്ലികാർജുന ക്ഷേത്രത്തിെൻറ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്ര ജീവനക്കാരിയെ സസ്െപൻഡ് ചെയ്തു.പുതിയ ട്രസ്‌റ്റി ബോർഡ് നടത്തിയ പരിശോധനയിൽ 37,500 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സേവ അക്കൗണ്ട് ക്ലർക്ക് ജ്ഞാനലതക്കെതിരെയാണ് നടപടി.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാൻ എക്‌സിക്യൂട്ടിവ് ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എക്‌സിക്യൂട്ടിവ് ഓഫിസർ, ജ്ഞാനലതക്ക് അവധി നൽകി. അവധിയിൽ പോയ ജ്ഞാനലത കഴിഞ്ഞ ചൊവ്വാഴ്‌ച ജോലിയിൽ തിരികെ പ്രവേശിച്ചു. തിങ്കളാഴ്‌ച ചേർന്ന ട്രസ്‌റ്റി ബോർഡ് യോഗത്തിൽ നടപടിയെടുക്കാത്തതുസംബന്ധിച്ച് ചർച്ചയായി. ബോർഡ് അംഗങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജ്ഞാനലതയെ സസ്‌പെൻഡ് ചെയ്‌ത് എക്‌സിക്യൂട്ടിവ് ഓഫിസർ ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.