വരുന്നൂ... മേളക്കാലം
text_fieldsകാസർകോട്: മഹാമാരിക്കാലത്തെ ഇടവേളക്കുശേഷം വരുന്നു വീണ്ടുമൊരു മേളക്കാലം. കോവിഡ് അപഹരിച്ച രണ്ടുവർഷത്തിനുശേഷം സ്കൂളുകളിൽ കല, കായിക, ശാസ്ത്രമേളകൾ തിരിച്ചുവരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ അവസാനവാരം ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
നവംബര്‍ മൂന്നാം വാരത്തില്‍ ജില്ല സ്‌കൂള്‍ കായികമേള നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. ജില്ല ശാസ്‌ത്രോത്സവം നവംബര്‍ ആദ്യവാരം ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലും നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ അറിയിച്ചു. തീയതികൾ, വേദികൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. ജില്ലതല മേളകൾ പ്രഖ്യാപിച്ചതോടെ ഉപജില്ലതല മത്സരങ്ങൾ ഉടൻ നടക്കും.
ജില്ല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ് ഒമ്പതിന് തുടങ്ങും
കാസർകോട്: 37ാമത് ജില്ല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ് ഒക്ടോബര്‍ ഒമ്പത്, പത്ത് ദിവസങ്ങളിലായി നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും.
അണ്ടര്‍ 18, 20, 20 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള മത്സരങ്ങള്‍ ഒമ്പതിനും അണ്ടര്‍ 10,12,14,16 എന്നിവര്‍ക്കുള്ള മത്സരങ്ങള്‍ 10നും നടക്കും. എല്ലാ വിഭാഗത്തിനുമുള്ള നടത്ത മത്സരം 10ന് രാവിലെ 6.30നും പതിനായിരം മീറ്റര്‍ ഓട്ടമത്സരം ഒമ്പതിന് രാവിലെ 6.30നും നടക്കും.
അത്‌ലറ്റിക് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്/ സ്ഥാപനങ്ങള്‍ എന്നിവ മുഖാന്തരമല്ലാതെ നേരിട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. ഫോണ്‍: 9567204509.
യുവ ഉത്സവം 15ന്
കാസർകോട്: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന യുവ ഉത്സവത്തിന്റെ ജില്ലതല മത്സരം ഒക്ടോബർ 15ന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കും. വാട്ടര്‍ കളര്‍, കവിത രചന (മലയാളം), പ്രസംഗം (ഇംഗ്ലീഷ്/ ഹിന്ദി), മൊബൈല്‍ ഫോട്ടോഗ്രഫി, യുവസംവാദം (മലയാളം), നാടോടിനൃത്തം (ഗ്രൂപ്) എന്നിവയിലാണ് മത്സരം.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തി പത്രവും സംസ്ഥാനതലത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.ഒരാള്‍ക്ക് ഒരു മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധി 15- 29. ഒക്ടോബര്‍ ഒമ്പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:7736426247, 8136921959, 7012172158.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.