മംഗളൂരുവിൽ മാധ്യമ പ്രവർത്തകനും അഭിഭാഷകനും ഏറ്റുമുട്ടി
text_fieldsമംഗളൂരു: മംഗളൂരുവിലെ പ്രാദേശിക ടി.വി ചാനലിലെ മാധ്യമ പ്രവർത്തകനും മംഗളൂരു ജില്ല കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും അശോക്നഗറിൽ ഏറ്റുമുട്ടി. ഗുരുതരമായ പരിക്കുകളോടെ മാധ്യമ പ്രവർത്തകൻ സുഖ്പാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സ്കേറ്റിങ് നടത്തുകയായിരുന്ന അഭിഭാഷകൻ യദുനാനന്ദെൻറ മകനെ മാധ്യമ പ്രവർത്തകനായ സുഖ്പാൽ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് ഇരുവരും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ അഭിഭാഷകൻ ഇരുമ്പുവടികൊണ്ട് സുഖ്പാലിെൻറ തലയിൽ അടിക്കുകയായിരുന്നു. അഭിഭാഷകനും സാരമായ പരിക്കുകളുണ്ട്. ഉർവ പൊലീസ് അഭിഭാഷകനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.