അപകടകരം ഈ യാത്ര
text_fieldsപാലക്കുന്ന്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഗേറ്റുകൾ അടച്ചിട്ട് രണ്ടാഴ്ച മുമ്പാണ് റോഡ് കടന്ന് പോകുന്ന പാളത്തിൽ റെയിൽവേ അറ്റകുറ്റപ്പണികൾ നടത്തിയത്.
അതിനുശേഷം പ്ലാറ്റ്ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിൽ അപ്പുറം കടക്കാൻ വാഹന, കാൽനടയാത്രക്കാർ പൊറുതിമുട്ടുകയാണ്. അറ്റകുറ്റപ്പണിക്കായി നിരത്തിയ സ്ലാബുകൾക്കിടയിലെ വലിയ വിടവുകളിൽ വാഹനയാത്രയും കാൽനടയും അപകടകരമാം വിധം ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങൾ ഉന്തിത്തള്ളിയാണ് അപ്പുറം കടത്തുന്നത്.
വിടവുകളിൽ ഇരുചക്ര വാഹനനങ്ങൾ കുടുങ്ങി പാളത്തിലേക്ക് വീഴുന്നത് പതിവാണിപ്പോൾ. ചൊവ്വാഴ്ച രാവിലെ പാലക്കുന്ന് ക്ഷേത്ര കലംകനിപ്പ് നിവേദ്യ സമർപ്പണത്തിന് തലയിൽ കലവുമായി പോയ സ്ത്രീയുടെ കാൽ വിടവിൽ കുടുങ്ങി വീണ് കലമുടയുകയും കലത്തിലെ വിഭവങ്ങൾ പാളത്തിൽ ചിതറിവീണ് നേർച്ച സമർപ്പിക്കാനാവാതെ മടങ്ങിപ്പോകേണ്ടിവരുകയും ചെയ്തു. അറ്റകുറ്റപ്പണി പൂർത്തിയാക്കി യാത്ര തുടരാനുള്ള സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.