കെ-ഫോണ്‍ പദ്ധതിക്ക് കാസർകോട് ജില്ലയിലും തുടക്കം
text_fieldsകാസർകോട്: എല്ലാവര്ക്കും ഇൻറര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിക്ക് ജില്ലയിലും തുടക്കമായി. മഞ്ചേശ്വരം നിയോജക മണ്ഡലം കെ-ഫോണിന്റെ ഉദ്ഘാടനം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ നിര്‍വഹിച്ചു. ജി.എച്ച്.എസ് കടമ്പാറില്‍ നടന്ന ചടങ്ങില്‍ മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്. ഷെട്ടി അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേരോ, പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, അഡീഷനല്‍ തഹസില്‍ദാര്‍ കെ.എ. ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായി. മീഞ്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗോപാലന് സ്വാഗതവും വൈസ് പ്രസിഡന്റ് ജയരാമ നന്ദിയും പറഞ്ഞു.
കാസര്‍കോട് നിയോജക മണ്ഡലം കെ -ഫോണിന്റെ ഉദ്ഘാടനം ടി.ഐ.എച്ച്.എസ്.എസ് നായന്മാര്മൂല സ്കൂളില്‍ ശിൽപി കാനായി കുഞ്ഞിരാമന് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ സാദിഖ് ബാഷ സ്വാഗതവും ചെങ്കള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികുമാര്‍ നന്ദിയും പറഞ്ഞു. കെ-ഫോണിന്റെ ഉദുമ മണ്ഡലതല ഉദ്ഘാടനം കുണ്ടംകുഴി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് ടി. വരദരാജ് അധ്യക്ഷത വഹിച്ചു.
ജി.എച്ച്.എസ്.എസ് കുണ്ടംകുഴി പി.ടി.എ പ്രസിഡൻറ് എം. മാധവന് ബെദിര സ്വാഗതവും ഹെഡ്മാസ്റ്റര് എം. അശോക നന്ദിയും പറഞ്ഞു. കെ - ഫോണ്‍ പദ്ധതി കാഞ്ഞങ്ങാട് മണ്ഡലംതല ഉദ്ഘാടനം രാംനഗര്‍ എസ്.ആര്.എം.ജി.എച്ച്.എസ്.എസ് സ്കൂളില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ സ്വാഗതവും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലതല പരിപാടിയില്‍ എം. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. രാഘവന്, നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞിരാമന്, കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ശശിധരന് എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള സ്വാഗതവും വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.