കാസര്‍കോട്, ബേക്കല്‍, ചന്തേര മികച്ച പൊലീസ് സ്‌റ്റേഷനുകള്‍
text_fieldsകാസർകോട്: ജില്ലയിലെ 2022 ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് കാസര്‍കോട്, ബേക്കല്‍, ചന്തേര എന്നീ പൊലീസ് സ്റ്റേഷനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ഈ കാലയളവില്‍ 21 പേരെ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുക്കാനും 14 മയക്കുമരുന്ന് കേസുകള്‍ പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. കുടാതെ 2019 ല്‍ ഷാനവാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാനും സാധിച്ചു.
ഈ കാലയളവില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ 35ഓളം പേരെ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുത്തു. മൂേന്നാളം മയക്കുമരുന്ന് കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തു.മണല്‍കടത്ത് തടയാൻ കഴിഞ്ഞു. ബേക്കല്‍ ബീച്ച് ഫെസ്റ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ നല്ല രീതിയില്‍ നടത്തുന്നതിനും സാധിച്ചു.
ചന്തേര പൊലീസ് സ്റ്റേഷനില്‍ ഏഴ് കളവ് കേസുകളും എട്ടോളം പേരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തു. 18 മയക്കുമരുന്ന് കേസുകളിൽ പ്രതികളെ അറസ്റ്റും ചെയ്തു.പ്രിയേഷിന്റെ കൊലപാതകത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും കാര്യക്ഷമമായി കേസ് നടത്താനും സാധിച്ചു.ജില്ല പൊലീസ് കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ അജിത്കുമാര്‍, വിപിന്‍, നാരായണന്‍ എന്നിവര്‍ക്ക് ജില്ലാ പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേന അനുമോദനപത്രം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.