കാസർകോട് ജില്ല പഞ്ചായത്ത് ബജറ്റ്; ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ
text_fieldsകാസർകോട്: ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകിക്കൊണ്ട് ജില്ല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരംസമിതി ചെയർമാനുമായ ഷാനവാസ് പാദൂർ അവതരിപ്പിച്ചു. ജില്ലയുടെ നാല്പതാം വാര്‍ഷികത്തില്‍ നാല്പത് ജനകീയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വാര്‍ഷിക സമ്മാനമായി 400 ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കുന്ന നികേതനം - നവകേരള ഭവന പദ്ധതിയും ബജറ്റിൽ ഉണ്ട്. 84 വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യമൊരുക്കാൻ 16 കോടി രൂപ വകയിരുത്തി.
വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ഇ ക്യൂബ് (എന്ജോയ്, എന്‍ഹാന്‍സ്, എൻറിച്ച്) പദ്ധതി. മികച്ച വിജയം ഉറപ്പാക്കാന്‍ എക്വിപ് പദ്ധതി. വിദ്യാര്‍ഥികളുടെ ശാസ്ത്ര വാസനകള്‍ സണ്‍ഡേ ലാബുകള്‍. സ്കൂളുകളിൽ ഓപണ്‍ ജിം എന്നിവ ശ്രദ്ധേയമായ നിർദേശങ്ങളായി. മികച്ച ചികിത്സ ഉറപ്പാക്കാന്‍ 13.80 കോടിയും വകയിരുത്തി. ജില്ല ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിനായി 1.50 കോടിയുംവകയിരുത്തി. പാലിയേറ്റിവ് പരിശീലന കേന്ദ്രത്തിനായി ഒരു കോടി രൂപയും പാലിയേറ്റിവ് നേഴ്സുമാര്‍ക്കും സഹായികള്‍ക്കുമുള്ള പരിശീലന കേന്ദ്രത്തിന് 35 ലക്ഷം രൂപയും വകയിരുത്തി.
സ്ത്രീകളെയും കുട്ടികളെയും ചേർത്തുപിടിച്ച് പദ്ധതികള്‍
ചില്‍ഡ്രൻസ് പാര്ക്കിന് ഒരു കോടിയും വനിതകള്‍ക്ക് ഷി ജിമ്മിന് 50 ലക്ഷവുംനൽകും. കുടുംബശ്രീക്ക് 1.5 കോടി വകയിരുത്തി.പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാന്‍ മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്യും.34 അംഗൻവാടികള്‍ക്ക് കെട്ടിടം നിർമിക്കാന്‍ 1.50 കോടി വകയിരുത്തി.
തൃതല പഞ്ചായത്ത്, കെ.ഡി.പി സഹകരണത്തോടെ പദ്ധതി നടപ്പാക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് ആമുഖ പ്രസംഗം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാര്, ഡിവിഷന് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.