മന്ത്രി അറിയണം; ഇതെന്താ മെഡിക്കൽ കോളജുതന്നെയല്ലേ?
text_fields
കാസർകോട്: മെഡിക്കൽ കോളജ് എന്നുപറഞ്ഞ് തറക്കല്ലിടുക. കുറച്ച് കഴിഞ്ഞ് ആശുപത്രി സമുച്ചയത്തിന് വേറെ തറക്കല്ലിടൽ.. ഉൽസാവന്തരീക്ഷത്തിൽ രണ്ട് ചടങ്ങുകളും നിർവഹിച്ചത് രണ്ട് മുഖ്യമന്ത്രിമാർ. എന്നിെട്ടന്തായി എന്ന് ചോദിച്ചാൽ, തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു. ഒന്നും രണ്ടും വർഷമല്ല. തറക്കല്ലിടൽ മാമാങ്കം കഴിഞ്ഞിട്ടുമാത്രം ഇൗമാസം 30ന് എട്ടുവർഷം തികയാൻ പോവുന്നു. മെഡിക്കൽ കോളജ് ആണെങ്കിൽ വെറും അക്കാദമിക് ബ്ലോക്കിൽ ഒതുങ്ങിനിൽക്കുകയാണ്. ഒപ്പം തുടങ്ങിയ കോളജുകളിൽ വിദ്യാർഥികളെ വരെ പ്രവേശിപ്പിച്ചിട്ടും കാസർകോേട്ടത് നോക്കുകുത്തിയായി നിൽക്കുന്നു. വിദഗ്ധ ചികിത്സ നൽകണമെന്ന് പരമോന്നത കോടതി നിർദേശിച്ച 6727 എൻഡോസൾഫാൻ രോഗികൾ ഉൾപ്പെടെയുള്ളവർ ഒരു ന്യൂറോളജിസ്റ്റിെൻറ സേവനം പോലുമില്ലാതെ അയൽ സംസ്ഥാനത്ത് പോകുന്ന സ്ഥിതിയാണ്. അതിർത്തിയിൽ കർണാടക മണ്ണിട്ടതിനാൽ കോവിഡ് ഒന്നാം തരംഗത്തിൽ രണ്ട് ഡസനിലധികം ജീവനുകളാണ് കാസർകോടിന് നഷ്ടപ്പെട്ടത്. എന്നിട്ടും ഒന്നുമറിയാതെ നിൽക്കുകയാണ് സംസ്ഥാന സർക്കാർ.
അക്കാദമിക് ബ്ലോക്ക് അഥവാ കോവിഡ് ആശുപത്രി
2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാറാണ് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളജുകൾക്കൊപ്പമായിരുന്നു പ്രഖ്യാപനം. 2013 നവംബർ 30ന് ഉമ്മൻ ചാണ്ടി തറക്കല്ലുമിട്ടു. ആശുപത്രി സമുച്ചയത്തിെൻറ ശിലാസ്ഥാപനം 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു. 67 ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം. ആകെ പൂർത്തീകരിച്ചത് അക്കാദമിക് ബ്ലോക്ക് മാത്രം. ആശുപത്രി കെട്ടിടം പണി പുരോഗമിക്കുകയാണ്. കോവിഡ് ഒന്നാം തരംഗവേളയിൽ ഇൗ അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയതാണ് ആകെ നടന്ന നല്ല കാര്യം. അതിലപ്പുറം ഒരടി മുന്നോട്ടുപോകാനായില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ സേവനം പോലുമില്ലാത്ത മെഡിക്കൽ കോളജ് എന്നാണ് ഫലത്തിലിപ്പോൾ.
പ്രിൻസിപ്പലും സൂപ്രണ്ടും ഇല്ല
സംസ്ഥാനത്തെ എല്ലാ കോളജുകളിലും പ്രിൻസിപ്പലും സൂപ്രണ്ടിനെയുമെല്ലാം നിയമിച്ചപ്പോഴും കാസർകോടിനെ മറന്നത് മന്ത്രി വീണ ജോർജിെൻറ കാലത്തുതന്നെ. മാസങ്ങൾക്കു മുമ്പ് അനുവദിച്ച വയനാട് മെഡിക്കൽ കോളജിലേക്കുപോലും പ്രിൻസിപ്പലിനെ നിയമിച്ചപ്പോൾ കാസർകോടിെൻറ കാര്യം വിട്ടുപോയി. കോവിഡ് ഒന്നാംതരംഗ വേളയിലാണ് തട്ടിക്കൂട്ടിയെങ്കിലും കോളജ് പ്രവർത്തനം തുടങ്ങിയത്. 270 തസ്തിക അനുവദിച്ചെന്നു പ്രഖ്യാപിച്ചെങ്കിലും ഇവിടെയുള്ളത് 20 ഡോക്ടർമാരും 24 നഴ്സുമാരും.
28 സീനിയർ റസിഡൻറുകളിൽ 19 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. നിയമിച്ച ഒമ്പതുപേരിൽ ആറുപേർ ജില്ലക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ജൂനിയർ റസിഡൻറുമാരിൽ 24ൽ 20ഉം ഒഴിഞ്ഞുകിടക്കുന്നു. ജില്ലയിൽ മൊത്തം 321 ഡോക്ടർമാരാണ് വേണ്ടത്. എന്നാൽ, 284 പേരേയുള്ളൂ.
37 ഡോക്ടർമാരുടെ ഒഴിവുവന്നിട്ട് മാസങ്ങളായി. 150 അസി. സർജന്മാരിൽ 13 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. 92 സ്പെഷാലിറ്റി ഡോക്ടർമാരിൽ 15 എണ്ണത്തിൽ ആളില്ല.
അഡ്മിനിസ്ട്രേറ്റിവ് കേഡറിൽ 14 പേർ വേണ്ടിടത്ത് ഒരാളുടെ ഒഴിവുണ്ട്. സി.എം.ഒയുടെ 36 തസ്തികകളിൽ അഞ്ചെണ്ണത്തിലും ആളില്ല. കോവിഡ് കുറഞ്ഞതിനാൽ ടാറ്റ കോവിഡ് ആശുപത്രിയിൽ ഇനിയെന്ത് ചെയ്യണമെന്നത് ചർച്ച ചെയ്യാൻ പോവുന്നേയുള്ളൂ.
മന്ത്രിയുടെ സന്ദർശനം പ്രതിഷേധം തണുപ്പിക്കാനെന്ന് സൂചന
എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ബഹുജന പ്രക്ഷോഭത്തിൽ ജില്ലയിലെ ചികിത്സരംഗം വലിയ ചർച്ചയാണ്. എൻഡോസൾഫാൻ രോഗികളുടെ പ്രശ്നത്തിനുപുറമെ കോവിഡ് ഒന്നാം തരംഗവേളയിൽ അതിർത്തിയിൽ മണ്ണിട്ടതിനാൽ 22 പേർ മരിച്ചതും ചർച്ചയായി. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിലും ജില്ലയോടുള്ള അവഗണനയാണ് പ്രധാന ചർച്ചയായത്. എയിംസ് അനുവദിച്ചില്ലെങ്കിൽ മെഡിക്കൽ കോളജെങ്കിലും നേരാംവണ്ണം നടത്താത്തതിലുള്ള എതിർപ്പ് പ്രകടമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ആരോഗ്യ മന്ത്രി വീണ ജോർജിെൻറ സന്ദർശനമെന്നാണ് സൂചന.
നവംബര്‍ 18ന് ജില്ലയിലെ വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കും. രാവിലെ ഒമ്പതിന് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജും 10ന് ടാറ്റ കോവിഡ് ആശുപത്രിയും സന്ദര്‍ശിക്കും. 11.30 ന് മെഡിക്കല്‍ കോളജ് സംബന്ധിച്ച് കാഞ്ഞങ്ങാട് എന്‍.എച്ച്.എം ഓഫിസ് ഹാളില്‍ യോഗം ചേരും. 12.30ന് ജില്ലയിലെ കോവിഡ് നിയന്ത്രണം അവലോകനം ചെയ്യുന്ന വിധമാണ് പരിപാടികളുടെ ക്രമീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.