കാസർകോട് മെഡിക്കൽ കോളജ്; ഉമ്മൻ ചാണ്ടിയോട് നീതി പുലർത്തുമോ?
text_fieldsകാസർകോട്: ഉമ്മൻ ചാണ്ടിയുടെ ജീവിതത്തോട് നീതിപുലർത്താനെങ്കിലും കാസർകോട് മെഡിക്കൽ കോളജിനെ എത്തേണ്ടിടത്ത് എത്തിക്കണമെന്നാണ് കാസർകോടിെൻറ ഇനിയുള്ള ആവശ്യം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ൽ തറക്കല്ലിട്ട ഗവ.മെഡിക്കൽ കോളജ് അദ്ദേഹത്തിെൻറ സൽപേരിനു തന്നെ കളങ്കമാകുമോയെന്ന ആശങ്കയാണ് ഇനി കാസർകോടിന്. ഇതോടൊപ്പം പത്തനംതിട്ടയിൽ അനുവദിച്ച മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികൾ പഠിച്ചുപുറത്തിറങ്ങിയിരിക്കെയാണ് ഇവിടെ കെട്ടിടംതന്നെ പൂർത്തിയാകാതെ കിടക്കുന്നത്.
മെഡിക്കൽ കോളജ് പൂർത്തിയാക്കിക്കണ്ട് ഒരു മടക്കയാത്ര സാധ്യമാകാതെയാണ് ഉമ്മൻചാണ്ടി പോകുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരോടുള്ള അദ്ദേഹത്തിെൻറ താൽപര്യമാണ് ഈ മെഡിക്കൽകോളജ് ഇവിടേക്ക് അനുവദിക്കാൻ കാരണം. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള പിന്നോക്കക്കാരുടെ സാന്നിധ്യവും അതിനു സാധ്യത വർധിപ്പിച്ചു. ജില്ലയുടെ കർണാടക അതിർത്തി പ്രദേശമായ ബദിയടുക്ക പഞ്ചായത്തിൽ ഉക്കിനടക്കയിൽ മെഡിക്കൽ കോളജിനായി സർക്കാർ ഭൂമി കണ്ടെത്തി തറക്കല്ല് ഇട്ടത് യു.ഡി.എഫ് സക്കാറാണ്. തുടർഭരണംകൂടി എൽ.ഡി.എഫിന് വന്നതോടെ പ്രവത്തിയിൽ മെല്ലെപ്പോക്കായി. എൽ.ഡി.എഫ് ആണെങ്കിൽ പൂർണമനസ്സോടെ മെഡിക്കൽ കോളജിനു പിന്തുണ നൽകുന്നുമില്ല. ഉമ്മൻ ചാണ്ടിക്കു ശേഷമെങ്കിലും ഇടതുപക്ഷം കരുണ കാണിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക്.
മെഡിക്കൽ കോളേജിന്റെ നാൾവഴികൾ
- 2012 മാർച്ച് 24 -കാസർകോട് മെഡിക്കൽ കോളജ് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി
- 2013 നവംബർ 30 -അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു
- 2015 നവംബർ -പ്രവൃത്തി നടക്കാത്തതിനെതിരെ സമരം തുടങ്ങി
- 2016 ജനുവരി -നിർമാണ ഫണ്ട് കിറ്റ്കോ ഏജൻസിക്കു കൈമാറി
- 2018 നവംബർ 25 -ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
- 2020 ഏപ്രിൽ 4 -അക്കാദമിക് കെട്ടിടത്തിൽ കോവിഡ് ആശുപത്രി തുടങ്ങി
- 2020 ഏപ്രിൽ 8 -മെഡിക്കൽ കോളജിൽ ഡോക്ടർമാരടക്കം 272
- തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
- 2020 സെപ്റ്റംബർ -മെഡിക്കൽ കോളജിലേക്ക് താൽകാലികമായി നിയമിച്ച ഡോക്ടർമാരിൽ 22 പേരെ സ്ഥലം മാറ്റി
- 2020 ഡിസംബർ 30 - മെഡിക്കൽ കോളജിൽ രണ്ട് ഡോക്ടറും
- നാല് നഴ്സുമാരും മാത്രം ബാക്കി
- 2022 ജനുവരി 3 -മെഡിക്കൽ കോജജിൽ ഒ.പി. ചികിത്സ തുടങ്ങി
- 2022 മാർച്ച്: കോളജ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഫണ്ട്
- നൽകാത്തതിനെ തുടർന്ന് നിർത്തി
- 2022 ഓഗസ്റ്റ് 12 -ഹോസ്റ്റൽ, ക്വാട്ടേഴ്സ് എന്നിവക്ക് മന്ത്രി വീണ ജോർജ് ശിലയിട്ടു. ദന്ത ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനവും നടത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.