വോട്ടര്‍ പട്ടിക ഉറക്കെ വായിച്ച് കലക്ടര്‍
text_fieldsതെരഞ്ഞെടുപ്പ് ഗ്രാമസഭ ജില്ലതല ഉദ്ഘാടനം കെ. ഇമ്പശേഖര്‍ നിര്‍വഹിക്കുന്നു
കാസർകോട്: തെരഞ്ഞെടുപ്പ് ഗ്രാമസഭ ജില്ലതല ഉദ്ഘാടനം ഷിറിയ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 15ാം വാര്‍ഡായ ഷിറിയയിലെ 101ം ബൂത്തിലെ വോട്ടര്‍ പട്ടിക കലക്ടര്‍ ഉറക്കെ വായിച്ചു. ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു.
ബി.എല്‍.ഒമാരായ എ.കെ. രേവതി, പ്രമീള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മംഗല്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഖൈറുന്നിസ, അംഗം ബീഫാത്തിമ അബൂബക്കര്‍, സമ്മതിദായകര്‍ എന്നിവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.