ജില്ല കൃഷിത്തോട്ടം സ്വപ്നം മാത്രം
text_fieldsകാസർകോട്: കാർഷിക വൃത്തിയിലും ഗവേഷണത്തിലും കാസർകോടിന് കൃത്യമായ സ്ഥാനമുണ്ട്. കശുവണ്ടിയും നാളികേരവും കുരുമുളകും നെല്ലുമാണ് പ്രധാന കൃഷി. ജില്ലയിൽ ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. കേന്ദ്ര സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രം കാസർകോടിെൻറ അഭിമാന സ്ഥാപനമാണ്.
പിലിക്കോട് തെങ്ങ് ഗേവേഷണ കേന്ദ്രത്തിെൻറ സംഭാവനകൾ സമാനതകളില്ലാത്തതാണ്. നീലേശ്വരം, പിലിക്കോട് തെങ്ങ് ഗവേഷണ കേന്ദ്രങ്ങളിലാണ് സങ്കരയിനം തെങ്ങിൻതൈകൾ ആദ്യമായി വികസിപ്പിച്ചത്. ഇതുരണ്ടും പിന്നീട് കാർഷിക സർവകലാശാലക്കു കീഴിലാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പടന്നക്കാട് കാർഷിക കോളജും പ്രവർത്തിക്കുന്നു. ഇവിടെ 20ഒാളം പഠന വകുപ്പുകളുണ്ട്. ഇൗ ഗവേഷണ സ്ഥാപനങ്ങൾ ജില്ലയിലാണെങ്കിലും ജില്ലയിലെ കൃഷി വകുപ്പുമായി ഇതിന് ബന്ധമൊന്നുമില്ല. പ്രധാനമായും മൂന്നു ഫാമുകളാണ് ജില്ലയിലുള്ളത്. ഇതിൽ കാസർകോട്, പുല്ലൂർ സീഡ് ഫാമുകളിൽ നെൽവിത്താണ് പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഫാമുകൾ വളരെ കുറവ്. കൃഷിവകുപ്പിനു കീഴിൽ മിക്ക ജില്ലകളിലും ജില്ല കാർഷിക തോട്ടം ഉണ്ട്. ഒരു ജില്ലയുടെ കാർഷിക വികസനത്തിൽ വലിയ പങ്കുണ്ട് ഇതിന്. കൃഷിവകുപ്പിനു കീഴിൽ ജില്ലയിലെ ഏറ്റവും വലിയ പദ്ധതിയും ജില്ല കൃഷിത്തോട്ടമാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിക്കും തനത് കാര്‍ഷിക വിളവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജില്ല കൃഷിത്തോട്ടം ആവശ്യപ്പെട്ട് പലതവണ സർക്കാറിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ജില്ല വികസന സമിതികൾ പലതവണ പ്രമേയം പാസാക്കി. സംസ്ഥാന കൃഷിവകുപ്പാണ് ഇത് അനുവദിക്കേണ്ടത്. സ്ഥലം നൽകാൻ ജില്ല ഒരുക്കമാണ്. ജീവനക്കാരെയും മറ്റും നിയമിക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ചെലവ് കണക്കിലെടുത്ത് കൃഷിവകുപ്പ് അനുവദിക്കുന്നില്ല.
കൃഷിവകുപ്പിലെ ഒഴിഞ്ഞ കസേരകൾ
കൃഷിവകുപ്പിൽ ഏറ്റവും കൂടുതൽ കസേര ഒഴിഞ്ഞുകിടക്കുന്നത് കാസർകോട് തന്നെയാവും. പ്രിൻസിപ്പൽ അഗ്രികൾചറൽ ഒാഫിസർ കഴിഞ്ഞാൽ ആറു ഡെപ്യൂട്ടി ഡയറക്ടർമാരാണ് ജില്ലയിലുള്ളത്.
ഇൗ ആറെണ്ണത്തിൽ നാലിലും ആളില്ല. മൂന്ന് അസി. ഡയറക്ടർ തസ്തികകളിലും ആളില്ല.
തെക്കുനിന്നുള്ളവരാണ് കൂടുതൽ എന്നതിനാൽ സ്ഥലംമാറ്റം കിട്ടിയാൽ ഉടൻ അവധിയിൽ പ്രവേശിക്കുന്നതാണ് ജീവനക്കാരുടെ എണ്ണം കുറയാൻ പ്രധാന കാരണം. തിരിച്ച് നാട്ടിലേക്ക് സ്ഥലംമാറ്റം ഒപ്പിച്ചെടുത്ത ശേഷമാണ് പലരും കാസർകോട്ട് ജോലിയിൽ പ്രവേശിക്കാൻ വരുന്നത്.
ഇപ്പോഴുള്ള രണ്ടു ഡെപ്യൂട്ടി ഡയറക്ടർമാർ തിരുവനന്തപുരം, എറണാകുളം സ്വദേശികളാണ്. എങ്ങനെയെങ്കിലും നാട്ടിലേക്ക് മാറാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.
അല്ലെങ്കിൽ തുടർച്ചയായി ലീവ്. അതിനാൽ തന്നെ ജില്ലയുടെ കാർഷിക വളർച്ചയിൽ വലിയ പങ്ക് വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ പങ്ക് പലപ്പോഴും ലഭിക്കാതെ പോകുന്നു. മികച്ച ക്വാർേട്ടഴ്സ് സംവിധാനമില്ലാത്തതും തിരിച്ചടിയാണ്.
പച്ചത്തേങ്ങ സംഭരണം നിലച്ചിട്ട് വർഷങ്ങൾ
ജില്ലയിൽ 41 കൃഷിഭവനുകളാണുള്ളത്. ഭാഗ്യവശാൽ ഇതിൽ 39 ഇടത്തും കൃഷി ഒാഫിസർമാരുണ്ട്. അടുത്തിടെ ആദ്യമായാണ് ഇൗയൊരനുഭവമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മറ്റു ജീവനക്കാരുടെ കുറവ് നന്നായുണ്ട്.
പച്ചത്തേങ്ങ സംഭരണം ജില്ലയിൽ നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
വലിയ പരാതികളൊന്നുമില്ലാത്തതിനാൽ ഇത് പുനഃസ്ഥാപിക്കാൻ ആരും മിനക്കെടാറില്ല. കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വിപണന കേന്ദ്രമില്ലാത്തതാണ് ജില്ല നേരിടുന്ന മറ്റൊരു പരിമിതി. ഭക്ഷ്യസംസ്കരണ യൂനിറ്റുകളും കാര്യമായില്ല.
നദികളുടെ നാട്ടിൽ കുടിവെള്ള പദ്ധതികളില്ല
കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നദികളുള്ള ജില്ലയാണ് കാസർകോട്. ആകെയുള്ള 44 നദികളിൽ 14 എണ്ണവും ജില്ലയിലാണ്. ഇത്രയും നദികൾ ഉണ്ടായിട്ടും വലിയ കുടിവെള്ള പദ്ധതികൾ ഒന്നും ഇവിടെയില്ല. മിക്ക ജില്ലകളിലും കുടിവെള്ള വിതരണത്തിന് വൻകിട പദ്ധതികളുണ്ട്. മൺസൂണിനെ മാത്രം ആശ്രയിക്കുന്ന ജില്ലയാണ്. ഒാരോ വർഷവും താൽക്കാലികമായി ഉണ്ടാക്കുന്ന തടയണകളാണ് ആശ്രയം. താൽക്കാലിക തടയണകൾ ഉണ്ടാക്കുന്നതിലാണ് കരാറുകാർക്കും താൽപര്യം. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ബായിക്കര ചെക്ക് ഡാം അടുത്തിടെ തുടങ്ങിയെങ്കിലും വലിയ പദ്ധതികൾ ഒന്നുമില്ല. ഉപ്പുവെള്ളവും കുഴൽക്കിണറുമാണ് പ്രധാന ആശ്രയം. മൂന്നാംകടവ് ഡാം പോലുള്ള അത്യാവശ്യം വലിയ പദ്ധതികൾ നേരത്തേ പരിഗണിച്ചെങ്കിലും യാഥാർഥ്യമായില്ല. വലിയ പദ്ധതികൾ ഇല്ലെങ്കിലും മേജർ ഇറിഗേഷൻ വകുപ്പ് ഇവിടെയുമുണ്ട്. മേജർ ഡാമുകളുടെ നിർമാണവും പരിപാലനവുമാണ് ഇൗ വകുപ്പിെൻറ പ്രധാന ചുമതല. കടലിൽ കല്ല് ഇറക്കുന്നതിൽ കവിഞ്ഞൊരു പണിയും ഇൗ വകുപ്പിന് അറിയില്ലെന്നാണ് പ്രധാന ആക്ഷേപം. മൈനർ ഇറിഗേഷൻ വകുപ്പിെൻറ ചെറിയ പദ്ധതികളാണ് ആകെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.