സംസ്ഥാനത്ത് കോവിഡ് രോഗികൾ ഏറ്റവും കുറവ് കാസർകോട് ജില്ലയിൽ
text_fieldsകാസർകോട്: സംസ്ഥനത്ത് ഏറ്റവും കുറഞ്ഞ കോവിഡ് രോഗികളുള്ള ജില്ലയായി കാസർകോട്. വ്യാഴാഴ്ചയിലെ പരിശോധന ഫലം കൂടി പുറത്തുവന്നതോടെ വെറും 1500 കോവിഡ് രോഗികൾ മാത്രമാണ് കാസർകോട്ടുള്ളത്. ആക്ടിവ് രോഗികളുടെ എണ്ണത്തിൽ അടുത്തിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്. ജില്ലക്ക് ആശ്വസിക്കാനും അഭിമാനിക്കാനും കൂടിയുള്ളതാണ് ഇത്. നിലവിലെ ജാഗ്രത തുടർന്നാൽ ദിവസങ്ങൾക്കകം രോഗികളുടെ എണ്ണം ഇനിയും കുറക്കാനാവുമെന്നാണ് ആരോഗ്യ വകുപ്പിെൻറ പ്രതീക്ഷ.
കുറേ ദിവസമായി സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ പോലും കാസർകോടിെൻറ മൂന്നും നാലും ഇരട്ടി രോഗികളാണ് നിലവിലുള്ളത്.കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ജില്ലയുടെ പഴുതടച്ച പ്രവർത്തനമാണ് നേട്ടത്തിനു കാരണം. പുതിയ കലക്ടർ ചുമതലയേറ്റതുമുതൽ കോവിഡ് നിയന്ത്രണത്തിന് തന്നെയാണ് മുൻഗണന നൽകിയത്. രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഉൾപ്പെടെ അവസാനിപ്പിച്ചുതുടങ്ങി.
263 പേർക്കുകൂടി കോവിഡ്; 960 രോഗമുക്തി
ജില്ലയിൽ വ്യാഴാഴ്ച 263 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 960 പേർക്ക് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525 ആയി. വീടുകളിൽ 11427 പേരും സ്ഥാപനങ്ങളിൽ 547 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 11974 പേരാണ്. പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 3194 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.