Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട് ജില്ലയിൽ...

കാസർകോട് ജില്ലയിൽ മഴക്ക്​ നേരിയ ശമനം; യെല്ലോ അലർട്ട്​ പിൻവലിച്ചു

text_fields
bookmark_border
കാസർകോട് ജില്ലയിൽ മഴക്ക്​ നേരിയ ശമനം; യെല്ലോ അലർട്ട്​ പിൻവലിച്ചു
cancel

കാസർകോട്​: ജില്ലയിൽ ഞായറാഴ്​ച മഴക്ക്​ നേരിയ കുറവ്​. ജില്ലയിൽ പലയിടത്തും മഴ പെയ്​തെങ്കിലും ശക്തി കുറവായിരുന്നു. കഴിഞ്ഞദിവസം ശക്തമായി പെയ്​ത വെള്ളരിക്കുണ്ടിലും മഴ കുറഞ്ഞു. മറ്റു അനിഷ്​ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്നു ദിവസമായി പെയ്​ത മഴയിൽ കൃഷി ഉൾ​െപ്പടെ വ്യാപക നാശം ജില്ലയിലുമുണ്ടായി. അവധി കാരണം കണക്കുകൾ കൃത്യമായി ലഭ്യമായില്ലെന്ന്​ റവന്യു വകുപ്പ്​ അധികൃതർ അറിയിച്ചു. താഴ്​ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന്​ നിർദേശമുണ്ട്​. ഒക്ടോബർ 21വരെ ഇടിമിന്നലോടു കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

ജാഗ്രത പാലിക്കാം

  • മിന്നലി​െൻറ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക
  • ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്​. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  • മിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് വലിയ കുഴപ്പമില്ല.
  • കുട്ടികൾ ഉച്ചക്കു രണ്ടുമുതൽ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
  • മിന്നലുള്ള സമയത്ത് വൃക്ഷച്ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും
  • മിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • വളര്‍ത്തു മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താ​െണങ്കിൽ പാദങ്ങൾ ചേർത്തു​െവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainYellow alert
News Summary - kasargod district; Yellow alert withdrawn
Next Story