ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കാസർകോട് സ്വദേശി തിരൂരിൽ പിടിയിൽ
text_fields
തിരൂർ: 15 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത മയക്കുമരുന്നുമായി കാസർകോട് സ്വദേശി തിരൂരിൽ പിടിയിൽ. മഞ്ചേശ്വരം അൻസീന മൻസിലിൽ അൻസാറിനെ (30) ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകീയ സംഭവങ്ങൾക്കിടെയായിരുന്നു പ്രതി തിരൂർ പൊലീസിെൻറ പിടിയിൽ അകപ്പെട്ടത്. ബുധനാഴ്ച പുലർച്ചയാണ് നാടകീയ സംഭവങ്ങൾ നടന്നത്.തലക്കടത്തൂർ അരിക്കാട് റോഡ് പടിഞ്ഞാക്കരയിൽ തലക്കടത്തൂർ സ്വദേശി നിർത്തിയിട്ട മോട്ടോർ ബൈക്കിൽ അപകടകരമായി വന്ന പ്രതിയുടെ കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോവാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി തിരൂർ പൊലീസിനെ വിവരമറിയിച്ചു.
ഉടൻ തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവും സംഭവസ്ഥലത്തെത്തി. പൊലീസ് ചോദ്യങ്ങളോടുള്ള പ്രതിയുടെ മറുപടിയിലെ പൊരുത്തക്കേട് സംശയത്തിനിടയാക്കിയതിനെ തുടർന്ന് കാർ വിശദമായി പരിശോധിക്കുകയും 15 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത മയക്കുമരുന്നുകൾ കണ്ടെത്തുകയുമായിരുന്നു. ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവയാണ് കണ്ടെടുത്തത്.
കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആർക്ക് വിൽപ്പന നടത്താനാണ് ഇത് കൊണ്ടുവന്നതെന്നും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എ.എസ്.ഐ പ്രവീൺ, എസ്.സി.പി.ഒ മുഹമ്മദ് കുട്ടി, സി.പി.ഒ ജോൺ ബോസ്ക്കോ, രഞ്ജിത്ത്, അനീഷ്, എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.