സബ് ജില്ല കലോത്സവങ്ങളിൽ സഹോദരി തിളക്കം
text_fieldsചെമ്മനാട്: കാസർകോട് സബ്ജില്ല സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത മത്സരങ്ങളിലെല്ലാം എ ഗ്രേഡുകൾ നേടി നാടിനും സ്കൂളിനും അഭിമാനതാരങ്ങളായി ചെമ്മനാട്ടെ മൂന്ന് സഹോദരിമാർ.
എൽ.പി വിഭാഗത്തിൽ ബെദിര പി.ടി എം.എ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി റസ്വ സൈനബ് കാസർകോട് സബ്ജില്ല അറബിക്ക് പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്, അറബിക്ക് കലോത്സവത്തിൽ അറബിക്ക് ആംഗ്യ പാട്ട് എ ഗ്രേഡ്, അറബിക്ക് ഗാനം എ ഗ്രേഡ്, ഗ്രൂപ് അറബിക്ക് ഗാനം എ ഗ്രേഡ് എന്നിവ നേടി.
ബെദിര പി.ടി.എം.എ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന റസ്വയുടെ സഹോദരി റുവ ഫാത്തിമ യു.പി വിഭാഗത്തിൽ അറബിക് പദ്യം ചൊല്ലൽ എ ഗ്രേഡ്, അറബിക് പ്രസംഗം എ ഗ്രേഡ് എന്നിവ നേടി. നെല്ലിക്കുന്ന് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ സഹോദരി സബ മർയം സബ്ജില്ല കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ ഫസ്റ്റ് എ ഗ്രേഡും ഇംഗ്ലീഷ് സ്റ്റോറി റൈറ്റിങ്ങിൽ എ ഗ്രേഡും സബ്ജില്ല ശാസ്ത്രോത്സവത്തിൽ ഡിജിറ്റൽ പെയിന്റ് എ ഗ്രേഡോടെ നാലാം സ്ഥാനവും നേടി.
അൽ ഹിക്മ കോളജിൽ നടന്ന വിസ്ഡം എജുക്കേഷനൽ ബോർഡിന് കീഴിലുള്ള മദ്റസയുടെ ചെർക്കള കോംപ്ലക്സ് തല സർഗവസന്തത്തിൽ പങ്കെടുത്ത മുഴുവൻ മത്സരത്തിലും റുവ ഫാത്തിമയും റസ് വ സൈനബും ഒന്നാം സ്ഥാനം നേടിയിരുന്നു. സഹോദരൻ സമീൽ ഹസൻ. ചെമ്മനാട് സി.എൽ. ഖലീലിന്റെയും ഖദീജത്ത് സക്കിയയുടെയും മക്കളാണ്. ബെദിര പി ടി.എം.എ സ്കൂളും ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും കുട്ടികളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.