ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കും; ഡി.പി.ആറിന് അഞ്ചു ലക്ഷം
text_fieldsകാസർകോട്: ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കാന്‍ ജില്ല പഞ്ചായത്തിന്റെ പദ്ധതി. വിശദവിവര പട്ടിക തയാറാക്കുന്നത് ഉൾെപ്പടെയുള്ള ആദ്യഘട്ട പ്രവർത്തനത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. ജില്ല പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹികനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാരുടെയും വിശദ വിവരങ്ങളടങ്ങിയ പ്രൊഫൈല്‍ തയാറാക്കും. സർവേ മാതൃകയിലായിരിക്കും വിവരശേഖരണം. ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ വിവരശേഖരണവും വ്യക്തിഗത പരിചരണപദ്ധതിയും വിശദ വിവര റിപ്പോര്‍ട്ടും തയാറാക്കും.
സന്നദ്ധ പ്രവര്‍ത്തകരെയും ബ്ലോക്ക്തല കോഓഡിനേറ്റര്‍മാരെയും ഇതിനായി ചുമതലപ്പെടുത്തും. വളര്‍ന്നുവരുന്ന കുട്ടികളില്‍ ശാരീരിക -മാനസിക വെല്ലുവിളികള്‍ കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഇവര്‍ക്ക് നല്കാവുന്ന പരിചരണം, തെറപ്പി, വിദ്യാഭ്യാസം, തൊഴില്‍മേഖലയിലേക്ക് കടക്കുന്നതിനുമുമ്പുള്ള പരിശീലനം, തൊഴിലവസരം, ബോധവത്കരണം, ഭിന്നശേഷി സഹായക ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, പുനരധിവാസം ഇവയൊക്കെ ഉള്‍പ്പെടുത്തി സമഗ്ര പദ്ധതി നടപ്പിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.