കേരഗ്രാമം പദ്ധതിക്ക് മംഗൽപാടിയിൽ തുടക്കം
text_fieldsകാസർകോട്: മംഗൽപാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തെങ്ങ് കൃഷിക്കായി മൂന്ന് വർഷം കൊണ്ട് 76 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് കേരഗ്രാമം. എന്നാൽ, പദ്ധതി മൂന്ന് വർഷംകൊണ്ട് അവസാനിക്കരുതെന്നും അതിെൻറ ചുമതല പഞ്ചായത്തിനാണെന്നും അതിനായുള്ള കർമപദ്ധതികൾ ഉടൻ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിപ്രകാരം പഞ്ചായത്തിലെ 250 ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷി ആരംഭിച്ച് പരിപാലിക്കേണ്ടതാണെന്നും പദ്ധതിയിലൂടെ കർഷകർക്ക് എല്ലാവർഷവും വരുമാനവർധന സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിെൻറ സ്വന്തം എന്ന് നമ്മൾ പറയുന്ന തെങ്ങിെൻറ ഉൽപാദനക്ഷമത അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്ര എന്നിവയെക്കാൾ താഴെയാണ് നിൽക്കുന്നത്. തെങ്ങിന് ആവശ്യമായ കാലാവസ്ഥയും മണ്ണും എല്ലാം നമുക്കുണ്ടെങ്കിലും തെങ്ങ് മറ്റ് വിളകൾക്ക് വഴിമാറുന്ന സ്ഥിതിവിശേഷം നാട്ടിലുണ്ട്. കേരഗ്രാമം പദ്ധതിക്ക് പുറമേ നാളികേര വികസന കൗൺസിലിെൻറ നേതൃത്വത്തിൽ ഒരുവർഷം 15 ലക്ഷം തെങ്ങിൻതൈകൾ നടാൻ തീരുമാനിച്ചു. ഈ വർഷം 12 ലക്ഷം തൈകൾ നട്ടു. വരും വർഷങ്ങളിൽ 15 ലക്ഷം തൈകൾ നടുമെന്നും അദ്ദേഹം പറഞ്ഞു.
പച്ചംപള്ളയിൽ നടന്ന ചടങ്ങിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് പദ്ധതി വിശദീകരിച്ചു.
മുതിർന്ന കർഷകനായ അബൂബക്കർ ഹാജി സീതി നഗർ മുട്ടംകുന്നിലിനെ മന്ത്രി ആദരിച്ചു. കൃഷി അഡീഷനല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷമീന, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണൻ, മംഗൽപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് യൂസഫ് ഹേരൂർ, ജില്ല പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഖൈറുന്നിസ, മംഗൽപാടി പഞ്ചായത്ത് അംഗം സുഹറ മുഹമ്മദ്, കൃഷി അഡീഷനല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍, കൃഷി അഡീഷനല്‍ ഡയറക്ടര്‍ എക്സ്റ്റന്‍ഷന്‍ എസ്. സുഷമ, കേരഗ്രാമം പ്രസിഡൻറ് ആദം, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ മൊയ്തു, മഹമൂദ്, അശോക് കുമാർ, ഹമീദ് കോമോസ്, താജുദ്ദീൻ മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി, ജയരാമ കെ. ബാലൻഗുഡിൽ, മുഹമ്മദലി, സിദ്ദീഖ് കൈകമ്പ തുടങ്ങിയവര്‍ സംസാരിച്ചു.
മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറ് കദീജത്ത് റിസാന സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്. വീണ റാണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.