കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി; കാസര്‍കോട് ജില്ലയില്‍ 894 ഫയലുകള്‍ തീര്‍പ്പാക്കി
text_fieldsകാസർകോട്: ജില്ലയില്‍നിന്ന് കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി വഴി 5,81,40,437കോടി രൂപ വിതരണം ചെയ്തു. 255 സംഘങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. സംഘങ്ങളില്‍നിന്ന് റിസ്‌ക് ഫണ്ടിനായി അപേക്ഷ നല്‍കിയിരുന്നവയില്‍ ഈ വര്‍ഷം മേയ് 31 വരെയുള്ള 894 ഫയലുകള്‍ തീര്‍പ്പാക്കി.
കേരള ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ച്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പി.സി.എ.ആര്‍.ഡി.ബികള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, എംപ്ലോയിസ് സഹകരണ സംഘങ്ങള്‍, മറ്റു വായ്പാ സംഘങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റിസ്‌ക് ഫണ്ട് മരണാനന്തര ധനസഹായ തുക രണ്ട് ലക്ഷം രൂപയില്‍നിന്ന് മൂന്ന് ലക്ഷമായും ചികിത്സ ധനസഹായ തുക ഒരു ലക്ഷം രൂപയില്‍നിന്ന് 1.25 ലക്ഷം രൂപയായും വർധിപ്പിച്ചു.
ആശ്വാസതീരത്ത് ചന്ദ്രികയും ആയിഷയും ഹാരിസും
കാഞ്ഞങ്ങാട്: കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ സഹായ വിതരണത്തിനിടെ സന്തോഷക്കണ്ണീരണിഞ്ഞ് മഞ്ചേശ്വരത്തെ ചന്ദ്രികയും ചെമ്മനാട് കപ്പണേടുക്കത്തെ ആയിഷയും. മകളുടെ വിവാഹത്തിനായി ബാങ്ക് വായ്പയെടുത്തവരാണ് ഇരുവരും. ഭര്‍ത്താക്കന്മാരുടെ മരണത്തോടെ രണ്ട് കുടുംബങ്ങളും കടക്കെണിയിലേക്ക് വഴുതി വീഴുകയായിരുന്നു.
തിരിച്ചടവ് മുടങ്ങി ജീവിത യാത്രയില്‍ പകച്ച് നില്‍ക്കുമ്പോഴായിരുന്നു കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് ധനസഹായം ലഭിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ജോലിയെടുക്കാനാവാതെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു വന്ന 54കാരന്‍ മുഹമ്മദ് ഹാരിസിനും ഇന്ന് ജീവിതത്തിന്റെ ആശ്വസ വഴികളിലേക്കുള്ള യാത്രാരംഭമാണ്.
മൂന്ന് വര്‍ഷം മുമ്പ് കുമ്പള സഹകരണ ബാങ്കില്‍നിന്ന് 50,000 രൂപ വായ്പയെത്തുവെങ്കിലും തിരിച്ചടക്കാനായില്ല. തുടര്‍ന്നാണ് റിസ്‌ക് ഫണ്ട് ആനുകൂല്യത്തിന് അപേക്ഷിച്ചത്. ഭാര്യ നസിയയും നാല് മക്കളുമടങ്ങുന്ന തന്റെ നിര്‍ധന കുടുംബത്തിന് സഹായം ലഭിച്ചതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ടെന്ന് മുഹമ്മദ് ഹാരിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.