എൽ.ഐ.സിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് -തോമസ് ഐസക്
text_fieldsകാഞ്ഞങ്ങാട്: പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പീപ്പിൾ ഫോർ എൽ.ഐ.സി ജില്ലതല ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുളള നീക്കത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പതിനായിരം ജനസഭകൾ നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലതല ജനസഭ നടത്തിയത്.
സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ഡിവിഷനൽ സെക്രട്ടറി ഐ.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. പി. മണിമോഹൻ, സി.ഒ. സജി, പി. വിജയകുമാർ, പി.കെ. അബ്ദുൽ റഹ്മാൻ, കരിവെള്ളൂർ വിജയൻ, പി.വി. തമ്പാൻ, പി.പി. രാജു, നാഷനൽ അബ്ദുല്ല, കെ.പി. ഗംഗാധരൻ, പി.വി. ശരത്ത്, കെ. രാഘവൻ, എക്കാൽ വിജയൻ, കെ. അരവിന്ദൻ എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.