യൂറോക്കും കോപ്പക്കും മുമ്പേ സർവേ ജീവനക്കാരുടെ കിക്ക്ഓഫ്
text_fieldsകാസർകോട്: യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആവേശം ഉൾക്കൊണ്ട് ജില്ലയിലെ സർവേ വിഭാഗം ജീവനക്കാർ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. മൂന്ന് റീസർവേ ഓഫിസുകളും ജില്ല എസ്റ്റാബ്ലിഷ് സർവേയും ഓരോ ടീമായി മാറി.
ചട്ടഞ്ചാൽ ടർഫ് മൈതാനത്ത് വൈകീട്ട് ആറിനു നടത്തിയ മത്സരങ്ങൾ ഓഫിസ് സമയം നഷ്ടപ്പെടുത്താതെ സംഘടിപ്പിച്ചു.
നാലു ടീമിലും ഐക്കൺ താരങ്ങളായി സബ് കലക്ടർ സുഫിയാൻ അഹമ്മദ് ഐ.എ.എസ്, ജില്ലയിലെ കെ.എ.എസ് ഉദ്യോഗസ്ഥരായ സർവേ അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ, ജില്ല എംപ്ലോയ്മെന്റ് ഓഫിസർ അജിത് ജോൺ, ഡെപ്യൂട്ടി കലക്ടർ സുർജിത് എന്നിവർ ജഴ്സിയണിഞ്ഞു. സംസ്ഥാന തലത്തിൽ 200 വില്ലേജുകളുടെ റീസർവേ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചതിൽ 26 വില്ലേജുകൾ പൂർത്തീകരിച്ചുകൊണ്ട് ഒന്നാമതാണ് കാസർകോട് ജില്ല. മാനസിക ഉല്ലാസത്തിന് ഇത്തരം പരിപാടികളുടെ ആവശ്യകതയുണ്ടെന്ന് സബ് കലക്ടർ സുഫിയാൻ അഹമ്മദ് പറഞ്ഞു. അസി. ഡയറക്ടർ ആസിഫ് അലിയാർ കെ.എ.എസ് അധ്യക്ഷത വഹിച്ചു.
സുർജിത്ത്, അജിത് ജോൺ, പ്രസാദ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ റീസർവേ കാസർകോട് ജേതാക്കളായി. ജില്ല എസ്റ്റാബ്ലിഷ്മെന്റ് കാസർകോട് റണ്ണറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.