വിരമിച്ചാലും ബാക്കിയാകും, കൊടക്കാടിന്‍റെ പൊടിക്കൈകൾ
text_fieldsകാസർകോട്: സിലബസും മാന്വലും അവിടെ കിടക്കട്ടെ, കൊടക്കാട് എന്ന അധ്യാപകൻ വിരമിച്ചാലും സ്വന്തം വിദ്യാഭ്യാസ പദ്ധതിയും ചിലപൊടിക്കൈകളും ബാക്കിയുണ്ടാകും. ചുമതലയേറ്റ വിദ്യാലയത്തിൽ സ്വന്തം നിലയിൽ വേറിട്ട പഠനവും പാഠ്യപദ്ധതിയും കുട്ടികളെ പുതുവഴിയിലേക്ക് നയിച്ച കൊടക്കാട് നാരായണന് ഇത് അവസാനത്തെ അധ്യാപകദിനം. കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകനിൽനിന്ന് അധ്യാപകജീവിതത്തോട് ഈ വർഷം വിടപറയുേമ്പാൾ ബാക്കിയാകുന്നത് പൊടിക്കൈകൾ മാത്രം. 1993ൽ കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ പ്രഥമാധ്യാപകനായി എത്തിയതോടെയാണ് 'സ്വന്തം പാഠ്യപദ്ധതിയുണ്ടാക്കി തുടങ്ങിയത്.
'കൊടക്കാട് പൊടിക്കൈ' എന്നായിരുന്നു പേര്. ഇത് ചാത്തൻകൈ ഗവ. എൽ.പി സ്കൂളിലേക്ക് മാറിയപ്പോൾ 'പുതുവർഷം പുതുവസന്തം'. കൂട്ടക്കനി എൽ.പിയിൽ 'കൂട്ടക്കനി കൂട്ടായ്മ, ബാര സ്കൂളിൽ 'ബാരയിലൊരായിരം 'മുഴക്കോത്ത് സ്കൂളിൽ 'മികവിെൻറ മുഴക്കം' കാഞ്ഞിരപ്പൊയിലിൽ 'കാഞ്ഞിരപ്പൊയിൽ കാര്യക്ഷമതയിലേക്ക് ഒരു കാൽവെപ്പ്', അരയിയിൽ 'അരയി: ഒരുമയുടെ തിരുമധുരം' ഏറ്റവും ഒടുവിൽ മേലാങ്കോട്ട് സ്കൂളിൽ 'മേലാങ്കോട്ട് മുന്നോട്ട്' എത്തി അവസാനിച്ചിരിക്കുകയാണ്. പാഠങ്ങൾ കുട്ടികളിേലക്ക് എളുപ്പത്തിൽ സംവേദിപ്പിക്കുന്നതിെൻറ രീതിശാസ്ത്രമാണ് കൊടക്കാട്് ആവിഷ്കരിച്ചത്.
വായിക്കാത്ത പുസ്തകംപോലെ പൊടിപിടിച്ചുകിടന്നിരുന്ന സ്കൂളും പി.ടി.എയും കൊടക്കാട് എത്തിയതോടെ കുടചൂടിയാടി. 'മാണിക്യക്കല്ല്' എന്ന സിനിമയിലെ വിനയൻ മാഷിനെപോലെ കൊടക്കാട് ഒരു മാറ്റമുണ്ടാക്കി. അംഗീകാരമായി ദേശീയ, സംസ്ഥാന അധ്യാപക അവാർഡുകൾ ലഭിച്ചു. കേരളം കണ്ട മഹാപ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ദുരിതകാലത്തും ഒരു മാസത്തെ ശമ്പളം കൊടക്കാട് നൽകിയശേഷമാണ് സർക്കാറിെൻറ പോലും സാലറി ചലഞ്ച് ഉണ്ടാകുന്നത്. രണ്ടു വർഷമായി മാസംതോറും നാലു ദിവസത്തെ ശമ്പളം ദുതിശ്വാസനിധിയിലേക്കും അശരണരായ രോഗികൾക്കുമായി നൽകിവരുന്നുണ്ട് ഈ അധ്യാപകൻ. മാർച്ചിലാണ് നാരായണൻ മാഷ് സർവിസിൽനിന്ന് വിരമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.