കോട്ടിക്കുളം റെയില്‍വേ മേൽപാലം ടെൻഡർ നടപടിയിലേക്ക്
text_fieldsകാസർകോട്: കോട്ടിക്കുളം റെയില്‍ ഓവര്‍ ബ്രിഡ്ജ് ടെൻഡർ നടപടിയിലേക്ക് കടന്നതായി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. സംസ്ഥാനത്ത് റെയില്‍വേ പ്ലാറ്റ് ഫോം രണ്ടായി മുറിച്ച് കടന്നു പോകുന്ന റോഡുള്ള ഏക ക്രോസിങ്ങാണ് കോട്ടിക്കുളം. ഇവിടെ ഒരു റെയില്‍ ഓവര്‍ ബ്രിഡ്ജ് നിർമിക്കുന്നതിന് കിഫ്ബി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 19 .6 കോടി രൂപ അനുവദിച്ചിരുന്നു.
ഡി.പി.ആര് തയാറാക്കാന്‍ ചുമതലപ്പെടുത്തിയ ആർ.ബി.ഡി.സി.കെ ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുകയും കോട്ടിക്കുളം ആർ.ഒ.ബി യാഥാർഥ്യമാക്കാന്‍ റെയിൽവേയുടെ അനുമതിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുകയുമായിരുന്നു.
റെയിൽവേയുടെ സുരക്ഷയെ ബാധിക്കുന്ന ക്രോസിങ്ങായതിനാല് ഇവിടെ ആർ.ഒ.ബി നിർമിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റെയിൽവേ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍, റെയിൽവേ ആനുപാതികമായി പണം വകയിരുത്താതിനാല്‍ കോട്ടിക്കുളം ആർ.ഒ.ബി യാഥാർഥ്യമായില്ല.
ഒരു ഘട്ടത്തില്‍ തങ്ങള്‍ ഏറ്റെടുത്ത ഭൂമിക്ക് വിലതന്നാല്‍ അനുമതി നല്‍കാമെന്ന റെയിൽവേയുടെ ആവശ്യത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. എന്നിട്ടും റെയിൽവേ അനുമതി നല്‍കാതിരിക്കുകയായിരുന്നു. പിന്നീട് കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് ആർ.ഒ.ബി കൾ നിർമിക്കാനുള്ള പൊതു തീരുമാനമെടുത്തത്.
ഈ വിഷയം നിയമസഭക്ക് അകത്തും, പുറത്തും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും നിരന്തരം ഉയര്‍ത്തികൊണ്ടുവരുകയും ഇടപെടുകയും ചെയ്തതിന്റെ ഫലമായാണ് പദ്ധതി ടെൻഡർ നടപടിയിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.