ഓൺലൈൻ ബോധവൽക്കരണ കഥാപ്രസംഗവുമായ് കൃഷ്ണകുമാർ
text_fieldsചെറുവത്തൂർ: കൊവിഡ് മഹാമാരിക്കെതിരെയുള്ള ഓൺലൈൻ ബോധവൽക്കരണ കഥാപ്രസംഗം നവ മാധ്യമങ്ങളിൽ വൈറലാകുന്നു. കൃഷ്‌ണകുമാർ പള്ളിയത്ത് അവതരിപ്പിച്ച നെഗറ്റീവ് എന്ന കഥാപ്രസംഗമാണ് ശ്രദ്ധ നേടുന്നത്. ജീവന്‍റെ നിലനിൽപ്പിന് നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന സുമനസ്സുകൾക്കാണ് കഥ സമർപ്പിക്കുന്നത്. മഹാമാരിയോട് മല്ലിട്ട് കൃത്യനിർവഹണത്തിൽ ആത്മസമർപ്പണം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു.
വ്യക്തിഗത ജീവിത പ്രതിസന്ധിക്കിടയിലും രോഗനിർണയം നടത്തുന്ന ലാബിൽ ശ്രവങ്ങളും, രക്തസാമ്പിളുകളും പരിശോധിച്ച് പി.പി.ഇ കിറ്റിനുള്ളിലെ ഒരു നഴ്സിന്‍റെ ജീവിതയാത്രയുടെ കഥയിലൂടെയാണ് കഥാപ്രസംഗം മുന്നോട്ടു പോകുന്നത്. ലളിതമായ അവതരണശൈലി കൊണ്ട് തന്നെ ഏറെ ആകർഷണീയമാണിത്. ആരിലും രോഗമില്ലാത്തൊരവസ്ഥ ഉണ്ടാകട്ടെ എന്ന സന്ദേശത്തോടെയാണ് കഥ അവസാനിപ്പിക്കുന്നത്.
മുമ്പും സാമൂഹ്യ പ്രതിബന്ധതയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനുള്ള കാവ്യാമൃതം പരിപാടി എന്നിവ ഒരുക്കിയിരുന്നു. സ്‌കൂൾ പഠനകാലം മുതൽ തന്നെ കവിത, കഥ, കഥാപ്രസംഗം, നാടക അഭിനയം എന്നിവയിൽ വിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കുമ്പള ആരിക്കാടി ഗവ. ബേസിക്ക് എൽ.പി. സ്ക്കൂളിലെ അധ്യാപകനാണ്. പടന്ന മാഷ് ടീം വാർഡ് നോഡൽ ഓഫീസറാണ്. എ.വി. ശശിധരൻ, വിജയൻ ഈയ്യക്കാട്, കൃഷ്ണൻ കണ്ടങ്ങാളി, ഒ.പി. ചന്ദ്രൻ എന്നിവരാണ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.