കെ.എസ്.ആര്.ടി.സിയുടെ മൂന്നാര്‍ യാത്ര നാളെ
text_fieldsകാസർകോട്: കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂനിറ്റില്‍ നിന്നും മൂന്നാറിലേക്ക് ശനിയാഴ്ച ഉല്ലാസ യാത്ര നടത്തും. ഇടുക്കിയിലെ ഫോട്ടോ പോയിൻറ്, ടോപ് സ്റ്റേഷന്, കുണ്ടള ഡാം, ഇക്കോ-പോയൻറ്, മാട്ടുപെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്ഡന്, ഫ്ലവര്‍ ഗാര്ഡന്, രണ്ടാം ദിവസം ഇരവിക്കുളം നാഷനല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മുനിയറകള്‍, സാൻറല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൂട്ട്, ചാര്‍ജ് എന്നിവ അറിയുന്നതിനും ബുക്കിങ്ങിനും മറ്റ് വിവരങ്ങള്‍ക്കും 9495694525, 9446862282, 8075556767.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.