ഭൂരഹിത പുനരധിവാസ ഭൂമി ഇനി പണയപ്പെടുത്താം
text_fieldsകാസർകോട്: ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം ലഭിക്കുന്ന ഭൂമി ഇനി ആശങ്കയില്ലാതെ പണയപ്പെടുത്താം.
പട്ടികജാതി വിഭാഗത്തിൽപെട്ട ഭൂരഹിതര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്കുന്ന ഭൂമിയാണ് ഇനി പണയപ്പെടുത്താന്‍ സാധിക്കുക.
സ്വന്തമായി ഭൂമി ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട ഗുണഭോക്താക്കള്‍ക്ക് ഭൂമി നല്കുന്ന പദ്ധതിയാണ് ഭൂരഹിത പുനരധിവാസ പദ്ധതി. 1989 മുതലാണ് പദ്ധതി തുടങ്ങിയത്.
വായ്പ ലഭിക്കാൻ ഇപ്രകാരം അനുവദിക്കുന്ന ഭൂമി പണയപ്പെടുത്താന്‍ സാധിക്കും. ഭവന നിർമാണം, കുടുംബാംഗങ്ങളുടെ ഗുരുതരമായ രോഗങ്ങളുടെ ചികിത്സ, പെണ്മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കായാണ് പണയപ്പെടുത്താൻ കഴിയുക.
പട്ടികജാതി വികസന ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഭൂമി പണയപ്പെടുത്താൻ അനുവാദം ഉണ്ടാവുക.
ജില്ലയില്‍ ലൈഫ് മിഷന് മുഖേന കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 652 വീടുകള്‍ നല്കി. ഭൂമിയില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് അഞ്ചു സെന്റ് ഭൂമി വാങ്ങി നല്കാൻ 3.75 ലക്ഷം രൂപയുടെ ധനസഹായവും നഗരസഭകളില്‍ ഇത് കുറഞ്ഞത് മൂന്നു സെന്റും 4.5 ലക്ഷം രൂപയുമാണ് നല്‍കിവരുന്നത്.
ജില്ലയില്‍ 2019 - 20 വര്‍ഷത്തില്‍ 126 വീടുകളും 2020-21വര്‍ഷത്തില്‍ 201 വീടുകളും 2021 - 22 വര്‍ഷത്തിൽ 201 വീടുകളും നല്കി. 2022-23 വര്‍ഷത്തില്‍ 250 വീടുകളാണ് ലക്ഷ്യം വെക്കുന്നത്.
21-22 വര്‍ഷത്തില്‍ ദുര്‍ബല വിഭാഗത്തിൽപെട്ട 36 പേര്‍ക്ക് വീടുകള്‍ നല്‍കിയിരുന്നു.
ജീവിത പ്രതിസന്ധികളാല്‍ വലയുന്നവര്‍ക്ക് സര്‍ക്കാറിന്റെ ഈ സഹായ നടപടി വളരെയധികം ഉപകാരപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.