ദീർഘദൂര ട്രെയിനുകളുടെ വൈകിയോട്ടം; ഹ്രസ്വദൂര യാത്രക്കാർ ദുരിതത്തിൽ
text_fieldsമൊഗ്രാൽ: ദീർഘദൂര തീവണ്ടികളുടെ വൈകിയോട്ടം പതിവായതോടെ ഹ്രസ്വദൂര യാത്രക്കാർ ദുരിതത്തിൽ. 22150 - പൂണെ -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിങ്കളാഴ്ച കാസർകോട് എത്തിയത് ഉച്ചക്ക് 2.30ന്, എത്തേണ്ടിയിരുന്നത് രാവിലെ 11.30ന്.
ദീർഘദൂര ട്രെയിനുകളുടെ പലതിന്റെയും ഇപ്പോഴത്തെ അവസ്ഥയാണിത്. മിക്ക വണ്ടികളും മണിക്കൂറുകളോളമാണ് വൈകിയോടുന്നത്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകളും ഓടാൻ തുടങ്ങിയത് മുതലാണ് സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് ഈ ഗതി വന്നത്. യാത്രക്കാരുടെ പരാതി കേൾക്കാൻ റെയിൽവേ മന്ത്രാലയത്തിന് താൽപര്യവുമില്ല.
അവർക്ക് വേണ്ടത് കൂടുതൽ തുക ഈടാക്കിയുള്ള വന്ദേ ഭാരത് പോലുള്ള ട്രെയിനുകളും കൂടുതൽ വരുമാനവുമാണ്. ഇത് വിജയകരമാണെന്ന് റെയിൽവേ മന്ത്രാലയം കണ്ടെത്തുകയും ചെയ്തു. കാലക്രമേണ സാധാരണക്കാരുടെ വണ്ടികളെ ഒഴിവാക്കി കൂടുതൽ വരുമാനം ലഭിക്കാവുന്ന വേഗത കൂടിയ വണ്ടികൾ കടന്നുവരുന്നതോടെ സാധാരണക്കാരന്റെ ട്രെയിൻ യാത്ര പരിമിതപ്പെടുമോയെന്ന ആശങ്ക പടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.