കാസര്‍കോട് അഡൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ പുലി ചത്തനിലയില്‍
text_fieldsകാസര്‍കോട്: അഡൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. കിണര്‍ മൂടിയ വല പൊട്ടിയ നിലയിലാണുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി സര്‍ജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം കിണറ്റില്‍നിന്ന് പുറത്തെത്തിക്കും. മൂന്ന് ദിവസമായി വീട്ടിലെ മോട്ടോര്‍ കേടായിരുന്നതിനാല്‍ കിണര്‍ ഉപയോഗിച്ചിരുന്നില്ല.
പ്രദേശത്ത് മാസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ട്. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത് കര്‍ണാടക വനമേഖലയില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു ആന ചെരിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.