വിലകൂടിയ അരിക്ക് ആവശ്യക്കാർ കുറവ്; വേണ്ടത് കർണാടക ഇനം
text_fieldsകാസർകോട്: സംസ്ഥാനത്ത് അരിവില കുതിക്കുമ്പോൾ കാസർകോട്ടുകാർക്ക് അതത്ര പ്രശ്നമില്ല. വില കൂടിയ ജയക്കും മട്ടക്കും ജില്ലയിൽ ആവശ്യക്കാർ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. എ.പി.എം, മഹാലക്ഷ്മി, ആനമാർക്ക്, ആദിശക്തി തുടങ്ങിയ അരി ഇനങ്ങൾക്കാണ് ജില്ലയിൽ ആവശ്യക്കാരേറെ.
കർണാടകയിൽനിന്നു വരുന്ന ഈ ഇനങ്ങൾക്ക് തെക്കൻ ജില്ലകളിൽ ലഭിക്കുന്ന അരിയുടെ അത്ര വിലയുമില്ല. ആവശ്യക്കാരിൽ 75 ശതമാനം പേർക്കും കർണാടക ഇനങ്ങളാണ് വേണ്ടതെന്ന് പഴയ ബസ് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു. അരി എ.പി.എം 4000, മഹാലക്ഷ്മി 4100, ആനമാർക്ക് 4400, ആദിശക്തി 4100 എന്നിങ്ങനെയാണ് ക്വിന്റൽ വില. ഏതാനും ദിവസമായി ഈ ഇനങ്ങൾക്ക് നൂറുരൂപ വരെ കുറയുകയാണ് ചെയ്തതെന്നും വ്യാപാരികൾ പറഞ്ഞു.
എന്നാൽ, സംസ്ഥാനത്ത് കൂടുതൽ ആവശ്യക്കാരുള്ള അരിക്ക് ജില്ലയിലും വില കൂടുതലാണ്. ജയക്ക് 6000, മട്ട 4450, വടിമട്ട 6000 എന്നിങ്ങനെയാണ് ചൊവ്വാഴ്ചയിലെ വില. വളരെ കുറച്ചുപേർ മാത്രമാണ് ഈ അരി ചോദിക്കുന്നതെന്നും ഏതാനും ദിവസമായി ഈ വില തന്നെയാണ് നിലനിൽക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.