തദ്ദേശ സ്ഥാപനങ്ങൾ കനിയണം വിദ്യാലയങ്ങളിൽ ഭക്ഷണമൊരുങ്ങാൻ
text_fieldsചെറുവത്തൂർ: കനത്ത ചൂടിൽ കിണറുകൾ വറ്റിവരണ്ടതോടെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണം താറുമാറായി. സ്കൂൾ തുറക്കുന്ന ദിവസം തൊട്ട് ഉച്ചഭക്ഷണ വിതരണം തുടങ്ങാനാണ് അധികൃതരുടെ നിർദേശം. എന്നാൽ കുടിവെള്ളമില്ലാത്ത സ്ഥിതിയാണ് പല വിദ്യാലയങ്ങളിലും.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടിവെള്ളം എത്തിച്ചാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉച്ചഭക്ഷണം വിളമ്പിയത്. എന്നാൽ പാത്രം കഴുകൽ, ടോയ് ലറ്റ് ആവശ്യം എന്നിവക്കുള്ള വെള്ളം എവിടെയുമില്ല.
കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന പഞ്ചായത്തുകളെല്ലാം കുടിവെള്ളം എത്തിച്ച് നൽകിയാണ് വിദ്യാലയങ്ങൾക്കൊപ്പം കൂടുന്നത്. കുടിവെള്ളം ധാരാളമുള്ള കിണറുകളിൽ നിന്ന് വലിയ ടാങ്കുകളിൽ നിറച്ച് ലോറികൾ വഴിയാണ് ഓരോ വിദ്യാലയങ്ങളിലും കുടിവെള്ളം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.