നവകേരള നിര്‍മിതിക്ക് തദ്ദേശസ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു -മന്ത്രി
text_fieldsകാസർകോട്: കോവിഡാനന്തര നവകേരള നിര്‍മിതിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ല പഞ്ചായത്ത് ഗ്രാമസഭ ചിന്മയ ബര്‍ത്ത് സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സാമൂഹിക സന്നദ്ധ പ്രവര്‍ത്തകന്‍ ഹജബ്ബ ഹരേക്കളയെ ആദരിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല ആസൂത്രണ സമിതി വൈസ് ചെയര്‍മാനും സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റുമായ സി. തമ്പാന്‍ പതിനാലാം പഞ്ചവത്സര പദ്ധതി മാര്‍ഗരേഖ വിശകലനം ചെയ്തു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീതാകൃഷ്ണന്‍ ഉൽപാദന മേഖലയിലെ കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള അടിസ്ഥാന സൗകര്യ വികസന രംഗത്തെ കരട് നിർദേശങ്ങള്‍ അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ ക്ഷേമകാര്യ മേഖലയിലെ കരട് നിർദേശങ്ങള്‍ അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ കരട് നിർദേശങ്ങള്‍ അവതരിപ്പിച്ചു.
കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ എന്നിവര്‍ സംയോജിത പദ്ധതികളുടെ കരട് നിർദേശങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ ഗ്രൂപ് ചര്‍ച്ചക്കായുള്ള മാര്‍ഗനിർദേശങ്ങള്‍ നല്‍കി. ജില്ല പഞ്ചായത്ത് പദ്ധതി ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ പൊതുചര്‍ച്ച ക്രോഡീകരിച്ചു. ഈ മാസം 13ന് ജില്ല പഞ്ചായത്തിന്റെ വികസന സെമിനാര്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.