കാസർകോട് മൂന്ന് പഞ്ചായത്തുകളിൽ സമ്പൂര്‍ണ ലോക്ഡൗണ്‍
text_fieldsകാസർകോട്: തദ്ദേശപരിധിയിലെ പ്രതിവാര രോഗ- ജനസംഖ്യ അനുപാതം അനുസരിച്ച് ബേഡഡുക്ക, ബളാല്‍, കള്ളാര്‍ ഗ്രാമപഞ്ചായത്തുകളിലും രണ്ട് വാർഡുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് കർശന നിയന്ത്രണങ്ങള്‍. ആഗസ്റ്റ് 22 മുതല്‍ 28വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്ഫെക്ഷന്-ജനസംഖ്യാ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) ഏഴിന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളില്‍ മുഴുവനായും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ ഓരോ വാര്‍ഡുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ബേഡഡുക്ക (7.28), ബളാല്‍ (7.18), കള്ളാര്‍ (7.06) ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും മാക്രോ കണ്ടെയിന്‍മെൻറ് സോണുകളാക്കിയാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. നീലേശ്വരം നഗരസഭയിലെ എട്ടാം വാര്‍ഡും (12.26) കാഞ്ഞങ്ങാട് നഗരസഭയിലെ എട്ടാം വാര്‍ഡും മാക്രോ കണ്ടെയിന്‍മെൻറ് സോണായി.
ഡബ്ല്യൂ.ഐ.പി.ആര്‍ അഞ്ചിന് മുകളില്‍ വരുന്ന പുല്ലൂര്‍-പെരിയ, കയ്യൂര്‍-ചീമേനി, പിലിക്കോട്, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലെ നാല്, 15 വാര്‍ഡുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ 10, 15, 16, 24, 29 വാര്‍ഡുകളിലും ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശസ്ഥാപനവും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. അഞ്ചില്‍ അധികം ആക്ടീവ് കേസുകള്‍ ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച 30 പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെൻറ് സോണുകളായി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങള്‍ സെപ്റ്റംബര്‍ ഒന്നുവരെ മൈക്രോ കണ്ടെയിന്‍മെൻറ് സോണുകളായി തുടരും.
മൈക്രോ കണ്ടെയ്ൻമെൻറ് സോണുകള്‍
ബളാല്‍ പഞ്ചായത്ത്: കോട്ടക്കുളം-വാര്‍ഡ് 13, മുണ്ടമണി- വാര്‍ഡ് 3
ബേഡഡുക്ക: വാവടുക്കം കോളനി- വാര്‍ഡ് 11, കൂവാര- വാര്‍ഡ് 15, എടപ്പണി- വാര്‍ഡ് 14, കരിപ്പാടകം- വാര്‍ഡ് 1
ചെങ്കള: ബാലടുക്ക-വാര്‍ഡ് 7
ചെറുവത്തൂര്‍: തലക്കാട്ട്-വാര്‍ഡ് 16, തെക്കേമുറി-വാര്‍ഡ് 7
ഈസ്റ്റ് എളേരി: കാവുംതല-വാര്‍ഡ് 4
കള്ളാര്‍: കൊല്ലരംകോട് എസ്.ടി കോളനി-വാര്‍ഡ് 12
കയ്യൂര്‍-ചീമേനി: അത്തൂട്ടി-വാര്‍ഡ് 10
കുമ്പഡാജെ: പൊടിപ്പള്ളം-വാര്‍ഡ് 1, പഞ്ചരിക്ക-വാര്‍ഡ് 12
കുറ്റിക്കോല്‍: ശാസ്ത്രി നഗര്‍ എസ്.ടി കോളനി-വാര്‍ഡ് 9
മുളിയാര്‍: അമ്മങ്കോട്-വാര്‍ഡ് 3, നെല്ലിക്കാട്-വാര്‍ഡ് 15
പടന്ന: കിനാത്തില്‍-വാര്‍ഡ് 7, മച്ചിക്കാട്ട്-വാര്‍ഡ് 12
പിലിക്കോട്: കുന്നുംകിണറ്റുകര-വാര്‍ഡ് 5, ആനിക്കാടി-വാര്‍ഡ് 4, പടിക്കീല്‍-വാര്‍ഡ് 6, ചന്തേര-വാര്‍ഡ് 12, പിലിക്കോട് വയല്‍-വാര്‍ഡ് 16
പുല്ലൂര്‍-പെരിയ: കടയങ്ങാനം-വാര്‍ഡ് 17
വെസ്റ്റ് എളേരി: കാവുങ്കയം-വാര്‍ഡ് 8, മാങ്കോട്-വാര്‍ഡ് 4, ആലത്തോട്-വാര്‍ഡ് 10, അതിരുമാവ്- വാര്‍ഡ് 9, പാലക്കുന്ന്-വാര്‍ഡ് 15
രാത്രി നിയന്ത്രണം
ആഗസ്റ്റ് 30 തിങ്കളാഴ്ച മുതല്‍, രാത്രി 10 മുതല്‍ രാവിലെ ആറുവരെയുള്ള സമയത്ത് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുവടെ പറയുന്നവക്ക് ഇളവുകള്‍ ഉണ്ടായിരിക്കും
ആശുപത്രിയാത്രക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും.
ചരക്കുവാഹനങ്ങള്‍, അടിയന്തര സേവന വിഭാഗത്തില്‍പെടുന്ന ജീവനക്കാര്‍
അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന്
റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങി ദീര്‍ഘദൂര പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ (ടിക്കറ്റ് തെളിവായി കാണിക്കേണ്ടതാണ്).
ഇവ കൂടാതെയുള്ള എല്ലാ രാത്രിയാത്രകള്‍ക്കും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍നിന്ന് അനുമതി നിര്‍ബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.