മധുരമൂറും മാംഗോ ഫെസ്റ്റ്
text_fieldsനീലേശ്വരം: കേരള കാർഷിക സർവകലാശാലക്കു കീഴിലുള്ള പടന്നക്കാട് കാർഷിക കോളജിൽ വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 15ാമത് മലബാർ മാംഗോ ഫെസ്റ്റ് ‘മധുരം 2023’ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 29 മുതൽ മേയ് രണ്ടുവരെ പടന്നക്കാട് കാർഷിക കോളജിലാണ് മാംഗോ ഫെസ്റ്റ് നടക്കുക.
കാർഷിക കോളജിൽ ഉൽപാദിപ്പിച്ച മാങ്ങകൾക്കുപുറമെ ചക്കയിനങ്ങൾ, മറ്റ് പഴവർഗങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, നൂതന കൃഷിരീതികൾ, ജൈവ കീടരോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 22 ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും.
കാർഷിക കോളജിെന്റ സ്വന്തം ഫിറാങ്കിലുഡ് വയാണ് ഏറെ മധുരമുള്ള ആകർഷണീയ മാങ്ങ. ആന്ധ്രാപ്രദേശിലെ നാരുകളില്ലാത്ത ബംഗനപള്ളി, തോത്താപൂരി, കിളിമൂക്ക്, നീലം, സിന്ധൂരം, ചക്കരകുട്ടി എന്നിങ്ങനെ 22 ഇനം മാങ്ങകൾ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. കാർഷിക വിളകൾക്ക് പുറമെ ഫുഡ്കോർട്ടും ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും വിവിധ വിഷയങ്ങളെ ആധാരമാക്കി വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ നടക്കും. സെമിനാറിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കർഷകരും യുവജനങ്ങളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ഫെസസ്റ്റ് പ്രിൽ 29ന് വൈകിട്ട് 3.30ന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഷാലു എം. മോഹൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.