മാവോവാദി ബന്ധം: ഒമ്പതു വർഷത്തിനുശേഷം പിതാവിനെയും മകനെയും കോടതി വെറുതെവിട്ടു
text_fieldsമംഗളൂരു: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പിതാവിനെയും മകനെയും ഒമ്പതു വർഷത്തിനുശേഷം കോടതി വെറുതെ വിട്ടു. 2012 മാർച്ച് മൂന്നിനാണ് ബെൽത്തങ്ങാടി താലൂക്കിലെ കുറ്റലൂരിൽനിന്ന്, മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിറ്റൽ മലേകുടിയയെയും പിതാവ് ലിഗണ മലേകുടിയയെയും മാവോവാദി വിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തത്. വിറ്റൽ മൂന്നുമാസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു.പൊലീസ് കസ്റ്റഡിയിൽ അദ്ദേഹം പരീക്ഷയെഴുതി.
കുറ്റലൂരിലെ മലേകുടിയ ഗോത്രത്തിെൻറ നേതാവായിരുന്ന വിറ്റൽ, മലേകുടിയ വിഭാഗത്തിൽനിന്നുള്ള ഒരേയൊരു ബിരുദാനന്തര ബിരുദധാരിയാണ്. മാവോവാദി ബന്ധം ആരോപിച്ച്, 2012ൽ ബി.ജെ.പി സർക്കാർ കർണാടക ഭരിക്കുന്ന സമയത്ത് വിറ്റലിനെ അറസ്റ്റ് ചെയ്ത് നാല് മാസത്തേക്ക് ജയിലിൽ അടച്ചിരുന്നു. അന്ന് കുറ്റം തെളിയിക്കാൻ കുൽദീപ് നെയ്യാരുടെ പുസ്തകങ്ങൾ വിറ്റലിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. 2012 മാർച്ച് മൂന്നിന് അറസ്റ്റിലായ സമയത്ത്, മംഗലാപുരം സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു വിറ്റൽ. എതിർപ്പുകളെ തുടർന്ന് ബി.ജെ.പി സർക്കാർ മലേകുടിയക്കെതിരെ കുറ്റപത്രം സമർപ്പിച്ചില്ല. എന്നാൽ, അറസ്റ്റിലായി മൂന്ന് വർഷത്തിനുശേഷം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു.
മംഗളൂരു അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച വിറ്റൽ മലേകുടിയയെയും പിതാവ് ലിഗണ മലേകുടിയയെയും കേസിൽ കുറ്റവിമുക്തരാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ചവരോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. 2012 മാർച്ചിൽ കുദ്രേമുഖ് ദേശീയോദ്യാനത്തിെൻറ താഴ്വരയിൽനിന്ന് താമസക്കാരെ അനധികൃതമായി ഒഴിപ്പിക്കാൻ പൊലീസും വനംവകുപ്പും ശ്രമിച്ചതിനെതിരായ സമരങ്ങൾ നയിച്ചതിനാണ് കള്ളക്കേസിൽ കുടുക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.