കാസർകോട് എയിംസിനായി ബഹുജന കൂട്ടായ്മ നവംബർ 17ന്
text_fieldsകാസർകോട്: ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നവംബർ 17ന് കാസർകോട് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു മെഡിക്കൽ കോളജ് പോലുമില്ലാത്ത ജില്ലയിൽ കോവിഡ് കാലത്ത് ചികിത്സ കിട്ടാതെ 20പേർ മരിച്ചിട്ടും എയിംസിനായി ജില്ലയെ പരിഗണിക്കാത്തത് പ്രതിഷേധാർഹമാണ്.
ആവശ്യത്തിലേറെ ചികിത്സ സൗകര്യങ്ങളുള്ള ജില്ലകളിലേക്കുതന്നെ ഉന്നത ചികിത്സ കേന്ദ്രങ്ങളെയും പരിഗണിക്കുെന്നന്നതിെൻറ അവസാന തെളിവാണ് എയിംസ് നിഷേധിച്ചത്. 2014ൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും ഒന്നു വീതം എയിംസ് നൽകാൻ നയപരമായ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് 2014ൽ തന്നെ അന്നത്തെ എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി.
2015ൽ കേന്ദ്ര സർക്കാറിനു നൽകിയ നിർദേശത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ പേരുകളുണ്ടായി. 2017ൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി പി. കരുണാകരെൻറ നേതൃത്വത്തിൽ സർവകക്ഷി സംഘമെത്തി. ഫലമുണ്ടായില്ല. പിന്നാലെ കോഴിക്കോട് എയിംസിനായി പരിഗണിക്കുെന്നന്ന് പുറത്തുവന്നു. 2018 ഓടെ എയിംസ് ജനകീയ കൂട്ടായ്മ വിദ്യാർഥികളുമായി പ്രക്ഷോഭത്തിനിറങ്ങി. ആ ശബ്ദങ്ങൾ മഹാപ്രളയത്തിൽ മുങ്ങി. കോവിഡ് വന്നതോടെ കാസർകോടിെൻറ ചിത്രം ലോകമറിഞ്ഞു. കർണാടകയിലേക്കുള്ള റോഡുകൾ അടച്ചപ്പോൾ ചികിത്സ തേടി മംഗളൂരുവിലേക്ക് പോയ വണ്ടികൾ തടയപ്പെട്ടു.
ചികിത്സ കിട്ടാതെ 20പേർ മരിച്ചു. കോവിഡ് ഇളവുകൾ വന്നതോടെ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. കെ.ജെ. സജി (ചെയർമാൻ) ഫറീന കോട്ടപ്പുറം (ജനറൽ കൺവീനർ)എന്നിവർ നേതൃത്വം നൽകുന്ന എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 17നു ബഹുജന റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എയിംസ് അനുവദിക്കണം
കാസർകോട്: എയിംസ് കാസർകോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നവംബർ 17ന് നടത്തുന്ന ബഹുജന റാലി വിജയിപ്പിക്കാൻ അണങ്കൂർ ഇസ്ലാമിക് സെൻററിൽ ചേർന്ന എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രേട്ടറിയറ്റ് ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരി വന്നതോടെ ആരോഗ്യ രംഗത്ത് മുമ്പൊന്നുമില്ലാത്ത പ്രയാസം നേരിട്ട ജില്ലയെ തഴയുന്നതിനെ യോഗം അപലപിച്ചു.
ജില്ല പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന, ജില്ല ജന. സെക്രട്ടറി വി.കെ. മുഷ്താഖ് ദാരിമി മൊഗ്രാൽപുത്തൂർ, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൂസ നിസാമി കുമ്പള, അസീസ് പാടലടുക്ക, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, ഖലീൽ ദാരിമി ബെളിഞ്ചം, അഷ്റഫ് ഫൈസി കിന്നിംഗാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.