ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നാടിന് സമർപ്പിച്ചു
text_fieldsകാസർകോട്: കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ മന്ത്രി കെ. രാധാകൃഷണന് നാടിന് സമർപ്പിച്ചു. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമാണ് മോഡല്‍ റസിഡന്‍ഷ്യൽ സ്കൂളുകള്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കരിന്തളം ഇ.എം.ആര്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.വി. രവീന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ എം. കുമാരന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്, സഹകരണ നിക്ഷേപ ഫണ്ട് ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി. സതീഷ് ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ റഹ്മാന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. ചന്ദ്രന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം. രാജന്, ബങ്കളം കുഞ്ഞികൃഷ്ണന്, കെ.കെ. നാരായണന്, മുസ്തഫ തായന്നൂര്‍, നന്ദകുമാര്‍ വെള്ളരിക്കുണ്ട്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതിയംഗങ്ങളായ ഒക്ലാവ് കൃഷ്ണന്, എം.സി. മാധവന്, ഗോപി കുതിരക്കല്ല്, കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ എം. മല്ലിക, പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ സി. ഹെറാള്‍ഡ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ സ്വാഗതവും പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണപ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.