കാസര്‍കോട് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിച്ഛേദം - മന്ത്രി ആർ. ബിന്ദു
text_fieldsകാസർകോട്: ഇന്ത്യൻ സംസ്കാരത്തിന്‍റെ പരിച്ഛേദമാണ് കാസർകോടെന്ന് മന്ത്രി ആർ. ബിന്ദു. കലക്കും സാഹിത്യത്തിനും കൂച്ചുവിലങ്ങിടുന്ന അസഹിഷ്ണുത കേരളത്തില്‍ ഉണ്ടാകരുതെന്നും അത്തരം കാര്യങ്ങള്‍ക്കെതിരെ കലയിലൂടെതന്നെ പ്രതിരോധമൊരുക്കണമെന്നും അവർ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്‍റെ സ്‌റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം കാസര്‍കോട് ഗവ. കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാര്‍, ചലച്ചിത്ര താരം മെറിന മൈക്കിള്‍ എന്നിവര്‍ മുഖ്യാതിഥികളായി.
എം.എല്‍.എമാരായ അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷ്‌റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ വി.എം. മുനീര്‍, കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു അബ്ദുല്‍ ഹമീദ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകൻ, എം.സി. രാജു, ഡോ. രാഖി രാഘവൻ, ഡോ. കെ.ടി. ചന്ദ്രമോഹനൻ, ഡോ. ടി.പി. അഷറഫ്, പ്രമോദ് വെള്ളച്ചാൽ, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. നഫീസ ബേബി, സെനറ്റ് അംഗം ഡോ. കെ. വിജയൻ, ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ഹരികുറുപ്പ്, സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ എം.കെ. ഹസന്‍, ജനറല്‍ സെക്രട്ടറി കെ.വി. ശില്‍പ തുടങ്ങിയവര്‍ സംസാരിച്ചു. ആല്‍ബിന്‍ മാത്യു സ്വാഗതവും ബി.കെ. ഷൈജിന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.