Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാണാതായ ഭര്‍തൃമതി...

കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

text_fields
bookmark_border
police-death of a woman
cancel

ആ​ദൂ​ര്‍: കാ​ണാ​താ​യ ഭ​ര്‍തൃ​മ​തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി. ബെ​ള്ളൂ​ര്‍ കാ​ന​ക്കോ​ട്ടെ ല​ക്ഷ്മി (46)യാ​ണ് ആ​ദൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. ജൂ​ണ്‍ അ​ഞ്ചി​ന് ല​ക്ഷ്മി ജോ​ലി​ക്ക് പോ​കു​ന്നു​വെ​ന്നു​പ​റ​ഞ്ഞ് ഭ​ര്‍തൃ​വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. തു​ട​ര്‍ന്ന് ഭ​ര്‍ത്താ​വ് ആ​ദൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

വീ​ടി​നു സ​മീ​പ​ത്തെ ഒ​രു ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​യെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പൊ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ ഭ​ര്‍തൃ​മ​തി ഗോ​വ​യി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തോ​ടെ ല​ക്ഷ്മി​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല.

പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. തു​ട​ര്‍ന്ന് പൊ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കാ​സ​ര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി ല​ക്ഷ്മി​യെ സ്വ​ന്തം ഇ​ഷ്ട​ത്തി​ന് വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtpolice stationmissing wife
News Summary - Missing wife appears at police station-The court was left to its own desire
Next Story