പീഡനക്കേസ് പ്രസിഡന്റ് ഒത്തുതീർപ്പാക്കിയെന്ന്; മുളിയാർ പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് മാർച്ച്
text_fieldsബോവിക്കാനം: സ്ത്രീപീഡന ആരോപണത്തിന് വിധേയനായ ഡി.വൈ.എഫ് ഐ പ്രവർത്തകനും വനിതാ സഹകരണ ബാങ്ക് ജീവനക്കാരനുമായ യുവാവിനെ രക്ഷിക്കാൻ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കേസ് ഒത്തുതീർപ്പാക്കിയെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജിവെക്കണമെന്നും പ്രതിക്കെതിരെ പോസ്കോ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു.
പരാതിക്കാരനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാ
നുള്ള നീക്കത്തെ തടഞ്ഞതും പ്രസിഡന്റ് തന്നെയാണ്. കുട്ടിയുടേതടക്കം നിരവധി യുവതികളുടെ അശ്ലീല ഫോട്ടോയും വിഡിയോകളും യുവാവിെൻറ ഫോണിലുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാർലമെൻററി പാർട്ടീ ലീഡർ എസ്.എം. മുഹമ്മദ് കുഞ്ഞി, ബി.എം. അഷ്റഫ്, ബാതിഷ പൊവ്വൽ, കാദർ ആലൂർ, ഷരീഫ് പന്നടുക്കം, ഉനൈസ് മദനി നഗർ, മുനീർ ബാലനടുക്കം, റംഷീദ് ബാലനടുക്കം, മൻസൂർ പൊവ്വൽ, നസീർ മൂലടുക്കം, സാദിഖ് ആലൂർ, റിഷാദ് കളരി, സമീർ ചാൽക്കര, കെ.ബി. ബാസിത്, അൽത്താഫ് പൊവ്വൽ, ഷരീഫ് ബെഞ്ച് കോർട്ട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.