Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമൃതദേഹത്തിൽനിന്ന്​...

മൃതദേഹത്തിൽനിന്ന്​ വജ്രം പതിച്ച കമ്മൽ മോഷ്​ടിച്ച മോർച്ചറി സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

text_fields
bookmark_border
tribal boy found dead at doctors house
cancel

മംഗളൂരു: നഗരത്തിലെ ബെൻഡോർവെല്ലിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽനിന്ന് കാണാതായ വജ്രം പതിച്ച കമ്മൽ കദ്രി പൊലീസ് കണ്ടെത്തി. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച അന്തരിച്ച ഹരീഷ് ഷെട്ടിയുടെ (45) മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. കഴുത്തിലെ സ്വർണമാല നീക്കിയ സമയത്ത് ചെവികളിലെ വജ്ര കമ്മൽ നീക്കാൻ സാധിച്ചില്ല. സംസ്കാര സമയത്ത് നീക്കാമെന്ന് ബന്ധുക്കൾ കരുതി ഈ വിവരം മോർച്ചറിയുടെ ചുമതലയുള്ള ആളുകളെ അറിയിക്കുകയും ചെയ്​തു.

എന്നാൽ, മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്ന സമയത്ത് വജ്ര കമ്മൽ കാണാതായതിനെ തുടർന്ന് കദ്രി പൊലീസിൽ വിവരമറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, സെക്യൂരിറ്റി ഗാർഡ് കമ്മൽ മോഷ്​ടിച്ചതായി കണ്ടെത്തി. അതിനുശേഷം സെക്യൂരിറ്റി ഗാർഡ് കുടുംബാംഗങ്ങൾക്ക് കമ്മൽ തിരികെ നൽകുകയായിരുന്നു. സെക്യൂരിറ്റി ഗാർഡിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടതായും അന്വേഷണത്തിന് എല്ലാ സഹകരണവും നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diamondMortuary security guard
News Summary - Mortuary security guard fired for stealing diamond earrings from body
Next Story