പള്ളികൾ തുറക്കണം; വ്യാപക പ്രതിഷേധം
text_fieldsകാസർകോട്: കോവിഡ് കുറഞ്ഞതോടെ ഏർപ്പെടുത്തിയ ഇളവുകൾ പള്ളികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധം. കോവിഡ് മാനദണ്ഡം പാലിച്ച് പള്ളികൾ തുറക്കുന്നതിൽ എന്താണ് പ്രയാസെമന്നും പ്രതിഷേധക്കാർ ചോദിച്ചു. നാട്ടിലും നഗരത്തിലും വെള്ളിയാഴ്ചയും വിവിധ സംഘടനകൾ പ്രതിഷേധ സംഗമങ്ങൾ നടത്തി.
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വുബ ജില്ല മുശാവറ അംഗവും തുരുത്തി ജുമാമസ്ജിദ് ഖതീബുമായ ടി.കെ അഹമ്മദ് ഫൈസി നേതൃത്വം നൽകി. തുരുത്തി ജുമുഅത്ത് കമ്മിറ്റി പ്രസിഡൻറ് ടി.എ. ഷാഫി, ടി.എം. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.
മുസ്‌ലിംലീഗ് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് അധ്യക്ഷത വഹിച്ചു എ.കെ.എം അഷ്റഫ് എം.എൽ.എ, അഷ്റഫ് എടനീർ, അജ്മൽ തളങ്കര തുടങ്ങിയവർ പങ്കെടുത്തു.
മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, എം.സി.ഖമറുദ്ദീൻ, വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ പെങ്കടുത്തു.
മുസ്‌ലിംലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ദിനം മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു.
മുസ്‌ലിംലീഗ് തളങ്കര ജദീദ് റോഡ് വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു.
കാസർകോട് നഗരസഭ പതിനാലാം വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം തുരുത്തിയിൽ നടന്നു. ടി.എ. ഷാഫി, സൈനുദ്ദീൻ പട്ടിലവളപ്പ്, ടി.കെ. അഷ്റഫ്, ടി.എച്ച്. മുഹമ്മദ് ഹാജി, ടി.എ. മുഹമ്മദ് കുഞ്ഞി, ടി.എം.എ തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.