എം.പി മാരുടെ പ്രാദേശിക വികസന ഫണ്ട് നിർത്തലാക്കാൻ നീക്കം
text_fieldsകാസർകോട്: പാർലമെൻറ് അംഗങ്ങൾക്ക് നൽകിവരുന്ന മണ്ഡലം വികസന ഫണ്ട് പൂർണമായും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ആലോചന. കോവിഡ ്-19 നേരിടാൻ എന്ന പേരിൽ ഒന്നാംതരംഗം ആരംഭിച്ചപ്പോൾ 2022 വരെ നിർത്തിവെക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. യു.പി.എ സർക്കാർ കൊണ്ടുവന്ന എം.പി ഫണ്ട് എന്ന ആശയത്തോട് എൻ.ഡി.എ സർക്കാർ എതിരാണ്. സ്റ്റാറ്റിസ്റ്റിക്കൽ ആൻഡ് പ്രോഗ്രാം ഇംപ്ലിെമേൻറഷൻ മന്ത്രാലയത്തിെൻറ റിപ്പോർട്ടും എം.പിമാർക്ക് എതിരാണ്.
16ാം ലോക്സഭയിൽ 542 അംഗങ്ങളിൽ 298പേർ ആദ്യ വർഷം ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. 2014 മുതൽ 2019വരെ എം.പിമാരായ 508 എം.പിമാർ (93ശതമാനം) മുഴുവൻ തുകയും ചെലവഴിച്ചിട്ടില്ല. കേരളത്തിലെ ഉൾപ്പടെ 35 എം.പിമാരാണ് മുഴുവൻ തുകയും വിനിയോഗിച്ചത്. 1757കോടി അനുവദിച്ചതിൽ 281കോടി രൂപയാണ് 543 എം.പിമാർ വിനിയോഗിച്ചത്.
ഒരു കോടി രൂപയായിരുന്നു എം.പിമാർക്ക് വികസനത്തിെൻറ പേരിൽ ലഭിച്ചത്. യു.പി.എ സർക്കാറാണ് ഇത് അഞ്ചുകോടി രൂപയായി വർധിപ്പിച്ചത്. അധികാരം ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കം പരിശോധിച്ചാൽ എം.പി ഫണ്ട് നിർത്തലാക്കിയാൽ പ്രതിപക്ഷ മണ്ഡലങ്ങളിലേക്കുള്ള ഫണ്ട് കുറക്കുകയും ഇൗ ഫണ്ട് ബി.ജെ.പി മണ്ഡലങ്ങളിൽ പദ്ധതികൾക്കായി അനുവദിക്കുകയും ചെയ്യാം. ഇൗ രീതിയിൽ രാഷ്ട്രീയ നേട്ടത്തിന് അവസരമിരിക്കെ കോവിഡ് 19െൻറ മറവിൽ എം.പി.ഫണ്ട് പൂർണമായും നിർത്തലാക്കുകയെന്നത് ബി.ജെ.പി അജണ്ടയിലുണ്ട്.
നിലവിലെ ലോക്സഭയുടെ ആരംഭത്തിൽ 2.5കോടി രൂപ വീതമാണ് എം.പിമാരുടെ അക്കൗണ്ടിൽ നൽകിയിരിക്കുന്നത്. ഇതു ചെലവഴിച്ച ശേഷം മാത്രമേ അടുത്ത 2.5 കോടി ലഭിക്കുകയുള്ളൂ. സി.എ.ജി റിപ്പോർട്ട് പ്രകാരം എം.പി ഫണ്ട് വിനിയോഗ തോത് കുറവായതിനാൽ കഴിഞ്ഞ ലോക്സഭയിലെതന്നെ 85 ശതമാനം ഫണ്ടും കേന്ദ്രത്തിെൻറ കൈവശമുണ്ട്. എം.പിമാർക്ക് ലഭിക്കുന്ന അഞ്ചുകോടി രൂപ ഏഴുമണ്ഡലങ്ങൾക്കായി വിഭജിക്കണം. ഇതു വർധിപ്പിക്കണമെന്ന് എം.പിമാർ ആവശ്യപ്പെടുേമ്പാഴാണ് എം.പി ഫണ്ട് തന്നെ നിർത്തുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത്. എം.പി ഫണ്ട് പൂർണമായും നിർത്തുമോയെന്ന് സംശയിക്കുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.